തിരുവനന്തപുരം: ഓയില്‍ ആന്‍ഡ് ഗ്യാസ് മാര്‍ക്കറ്റിങ് കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി തിരുവനന്തപുരത്തു നടന്നു വന്ന കാമ്പയിനായ സാക്ഷം 2023 തിരുവനന്തപുരത്ത് സമാപിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് കേരള ലക്ഷദ്വീപ് കോര്‍ഡിനേറ്ററും സിജിഎമ്മുമായ സഞ്ജീബ് കുമാര്‍ ബെഹ്റ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നതിനുള്ള റോഡ്മാപ്പ്, പ്രാഥമിക ഊര്‍ജ്ജ മിശ്രിതത്തില്‍ പ്രകൃതിവാതകത്തിന്റെ വിഹിതം വര്‍ധിപ്പിക്കല്‍, സാറ്റേറ്റ് സംരംഭം, എല്‍എന്‍ജി എന്നിവ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ സുസ്ഥിരമായി മെച്ചപ്പെടുത്തുന്നതിന് ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്തിരിക്കുന്ന പുതിയ സംരംഭങ്ങളെക്കുറിച്ചും ഗതാഗത ഇന്ധനം, ദേശീയ ഹൈഡ്രജന്‍ മിഷന്, സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ വിപുലീകരണം, ഉജ്ജ്വല പദ്ധതി, ഇമൊബിലിറ്റി തുടങ്ങിയവയെ കുറിച്ചും ബെഹ്റ തന്റെ മുഖ്യ പ്രഭാഷണത്തില്‍ വിശദീകരിച്ചു. നെറ്റ് സീറോ ടാര്‍ഗറ്റിലേക്ക് ഇന്ത്യയുടെ എണ്ണ വ്യവസായം നടത്തിയ പ്രതിബദ്ധതകളെക്കുറിച്ച് ബെഹ്റ വിശദീകരിച്ചു.
ബിപിസിഎല്‍ സംസ്ഥാന റീട്ടെയില്‍ തലവന്‍ ഡി. കണ്ണാബീരന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് കൊച്ചി എല്‍പിജി റീജിയണല്‍ ഓഫീസ് സിജിഎം സുനില്‍കുമാര്‍ ടി.യു., ഗെയില്‍ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ജിഎം എം. വിജു, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ല്യൂബ്സ് ഡിജിഎം അനില്‍ വാസു എന്നിവര്‍ സന്നിഹിതരായിരുന്നു. മലപ്പുറം ബോട്ട് അപകടത്തില്‍ മരിച്ചവര്‍ക്കു ആദരമര്‍പ്പിച്ചു തുടങ്ങിയ ചടങ്ങില്‍ കേരളത്തില്‍ എണ്ണ, വാതക വിപണന കമ്പനികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഗെയില്‍ ഉദ്യോഗസ്ഥര്‍, എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഉള്‍പ്പെടെയുള്ള ചാനല്‍ പങ്കാളികള്‍, ആര്‍ഒ ഡീലര്‍മാര്‍, ലൂബ് സ്റ്റോക്കിസ്റ്റ്, ഡിസ്ട്രിബ്യൂട്ടേഴ്സ് സെറ്റ് എന്നിവരുള്‍പ്പെടെ 150 ഓളം പങ്കാളികളുടെ ഒത്തുചേരലിന് പരിപാടി സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: