തിരുവനന്തപുരം: എല്ലാക്കാലത്തും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ കലാപമുള്ള സ്ഥലമാണ് മണിപ്പൂരെന്നും അവിടെ ക്രിസ്ത്യാനികളെ ബിജെപിയും ആര്‍എസ്എസും ചുട്ടുകൊല്ലുന്നു, പള്ളികള്‍ കത്തിക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്നും വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പന്‍കാല. മീഡിയവണ്‍ നടത്തിയ ചര്‍ച്ചയിലാണ് കെന്നഡിയുടെ ഈ അഭിപ്രായപ്രകടനം.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പതിവുഗൂഢാലോചനയാണ് കേരളത്തില്‍ നടക്കുന്നത്. ക്രിസ്ത്യന്‍ പള്ളികള്‍ കത്തിക്കുന്ന ഫോട്ടോകള്‍ മാത്രമാണ് ഇവിടെ കിട്ടുന്നത്. ഇതെല്ലാം മനപൂര്‍വ്വം തയ്യാറാക്കിയ ക്യാപ്സൂളുകളാണ്. – കെന്നഡി പറഞ്ഞു.
ആന്‍ഡ്രൂസ് താഴത്ത് പിതാവ് മണിപ്പൂരില്‍ മതപരമായ പീഡനം നടക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല. കുക്കി, മെയ്ത നാഗ എന്നീ മൂന്ന് ഗോത്രവര്‍ഗ്ഗത്തിലും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുണ്ട്. അതിനാല്‍ ഹിന്ദുക്കള്‍ ക്രിസ്ത്യാനികളെ കൊല്ലുന്നു എന്ന പ്രചാരണം അടിസ്ഥാനപരമായി തെറ്റാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നതിന് പിന്നില്‍ സംഘര്‍ഷമുണ്ടായാല്‍ ക്രിസ്ത്യന്റെ പള്ളികള്‍ മാത്രം തകരില്ലല്ലോ. പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. – കെന്നഡി അഭിപ്രായപ്പെട്ടു.
മണിപ്പൂരില്‍ ക്രിസ്ത്യാനികളെ ആര്‍എസ്എസോ ബിജെപിയോ ചുട്ടുകൊന്നില്ല എന്ന് ടിവി ചാനലില്‍ പറഞ്ഞതിന് തനിക്ക് ഒട്ടേറെ ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും കെന്നഡി കരിമ്പന്‍കാല.പറഞ്ഞു. രാത്രി പത്തരമണി കഴിഞ്ഞാണ് കാളുകള്‍ വരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണ് വിളിക്കുന്നത്. റബ്ബറിന് 350 രൂപ കിട്ടിയോ, ആര്‍എസ്എസുകാര്‍ പള്ളികള്‍ കത്തിച്ചപ്പോള്‍ എന്തായി എന്നൊക്കെയാണ് ചോദിക്കുന്നത്. വധഭീഷണിയുമുണ്ട്. പക്ഷെ ഞാന്‍ കേസ് കൊടുത്തിട്ടില്ല. കാരണം ജോസഫ് മാഷ്ടെ കൈവെട്ടിയ കാലമല്ല ഇപ്പോഴുള്ളത്. ഇവിടെ ആണൊരുത്തന് ഭരിയ്ക്കുന്നുണ്ട്. അതിനാല്‍ എനിക്ക് ഭയമില്ല. -കെന്നഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: