പട്ന: ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശേഷം 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തില്‍ താരമാകാനും ബീഹാറില്‍ തുടര്‍ഭരണം നേടിയെടുക്കാനും എന്ത് കുതന്ത്രവും കളിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് വഴി ഒബിസി വിഭാഗങ്ങളെ ഇളക്കിവിട്ട് ഹിന്ദുവിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ കലാപം നടത്തി ഹിന്ദുവോട്ടുകള്‍ വിഭജിക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുന്നു. അതിനിടെ കൊടും ക്രിമിനലായ മുന്‍ എംപിയും എംഎല്‍എയുമായ ആനന്ദ് മോഹന്‍ സിങ്ങിനെ 15 വര്‍ഷത്തിന് ശേഷം തടവില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.
രജ്പുത് വിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് രജ് പുത് വിഭാഗത്തില്‍പ്പെട്ട ആനന്ദ് മോഹനെ ജയില്‍മോചിതനാക്കിയത്. ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിയാണ് രജ് പുത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണയ്യയെ ആള്‍ക്കൂട്ടത്തെക്കൊണ്ട് അടിച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ ആനന്ദ് മോഹനാണ്. ഗോപാല്‍ഗഞ്ചിലെ ജില്ലാ മജിസ്ട്രേറ്റായിരുന്നു കൃഷ്ണയ്യ. ഒരു കൊടും ക്രിമിനലിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ആനന്ദ് മോഹനും കൂട്ടരും കൃഷ്ണയ്യയെ അടിച്ചുകൊന്നത്.ഈ കേസില്‍ കഴിഞ്ഞ 15 വര്‍ഷമായി ജയിലിലായിരുന്നു ആനന്ദ് മോഹന്‍.
സിവില്‍ സര്വെന്റുകളെ കൊലപ്പെടുത്തിയ കേസില്‍ പോലും കുറ്റവാളികളുടെ ശിക്ഷ ഇളവുചെയ്യാമെന്ന് നിയമഭേദഗതി വരുത്തിയ ശേഷമാണ് മുഖ്യമന്ത്രി നിതീഷ്കുമാര്‍ ആനന്ദ് മോഹനെന്ന കൊടുംക്രിമിനലിലെ രജ്പുത് വിഭാഗത്തിന്റെ വോട്ടുകള്‍ക്കായി മോചിപ്പിച്ചത്. ആനന്ദ് മോഹന്‍ സിങ്ങ് ജയിലിലായിരുന്നപ്പോള്‍ മകന് ചേതന്‍ എംഎല്‍എയായി മത്സരിച്ച് ജയിച്ചിരുന്നു. ഈയിടെ ചേതന്റെ വിവാഹമനസ്സമതം നടന്നിരുന്നു. അതിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ പങ്കെടുത്തു. ആനന്ദ് മോഹന്‍ സിങ്ങിന്റെ ജയില്‍മോചനം വിവാദമായതോടെ മാധ്യമങ്ങളെ ഒഴിവാക്കാന്‍ മകന് ചേതന്റെ വിവാഹം അതീവരഹസ്യമായാണ് നടത്തിയത്. വിവാഹച്ചടങ്ങിലും നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുത്തിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ട കൃഷ്ണയ്യയുടെ ഭാര്യ ആനന്ദ് മോഹന്റെ മോചനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ പെട്ടിരിക്കുകയാണ് നിതീഷ് കുമാര്‍. എന്തടിസ്ഥാനത്തിലാണ് ആനന്ദ് മോഹനെ ജയില്മോചിതനാക്കിയതെന്നതില് വിശദീകരണം തേടിയിരിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി. വധിക്കപ്പെട്ട കൃഷ്ണയ്യയുടെ ഭാര്യ ഉമ കൃഷ്ണയ്യയ്ക്ക് വേണ്ടി ഹാജരായ സിദ്ധാര്‍ത്ഥ് ലുത്ര ഐഎഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ആനന്ദ് മോഹനെ ശിക്ഷയില്‍ ഇളവ് നല്‍കിയത് അനീതിയാണെന്ന് കോടതിയെ ധരിപ്പിച്ചു.
1994ല്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ആനന്ദ് മോഹനെ 15 വര്‍ഷത്തിന് ശേഷം എന്തിനാണ് വിട്ടയച്ചതെന്നാണ് സുപ്രീംകോടതിയുടെ ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.കെ. മഹേശ്വരിയും അംഗങ്ങളായ സുപ്രീംകോടതി ഡിവിഷന് ബെഞ്ച് ചോദിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ബീഹാര്‍ സര്‍ക്കാര്‍, ആനന്ദ് മോഹന്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ നിമയത്തെ കാറ്റില്‍പറത്തുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: