ആര്.ആര്. ജയറാം
ഭാരതത്തില്‍ ശൈവ സമ്പ്രദായം ഏറ്റവും ഉജ്വലമായി നിലനിന്നിരുന്ന ഭൂവിഭാഗമാണ് കാശ്മീരദേശം. അതു കഴിഞ്ഞാല്‍ ദക്ഷിണ ഭാരതത്തിലെ തമിഴകമാണ് ശൈവം ഏറ്റവും സംരക്ഷിക്കപ്പെട്ട സ്ഥലം. പാണ്ഡ്യ, ചോഴ ചക്രവര്‍ത്തിമാര്‍ മത്സര ബുദ്ധിയോടെ ശൈവസമ്പ്രദായങ്ങളെ വളര്‍ത്തി. ശൈവ ആരാധനാലയങ്ങള്‍ അനുപമമായ വിധം രൂപകല്‍പ്പന ചെയ്തു. ഒന്നിനൊന്ന് മികച്ച നിര്‍മ്മാണങ്ങളാല്‍ തമിഴകത്തെത്തന്നെ വിശ്വപ്രസിദ്ധമാക്കി.
മഹാത്യാഗിയായ സദാശിവമൂര്ത്തിക്ക് വിടംഗന്‍ എന്നും ഒരു പേരുണ്ട് സുന്ദര തമിഴില്‍. തമിഴകത്തെ സപ്ത വിടംഗക്ഷേത്രങ്ങള് ഏതൊക്കെയെന്നു നോക്കാം.
സ്ഥലം ഭാവം ശിവന്റെ പേര് പാര്‍വ്വതി പേര്
തിരുവാരൂര്‍ അജപാ നടനം ത്യാഗരാജന് നീലോല്പലാംബാള്
തിരുനള്ളാര് ഉന്മത്ത നടനം ദര്‍ഭാരണ്യേശ്വരന്‍ പൂര്ണമുലയമ്മ
തിരുനാഗൈരകോണം കടല്ക്കര നടനം കയരോഗണര് നീലാക്ഷി
വേദാരണ്യം ഹസ്ത പാദനടനം വേദാരണ്യേശ്വരന്‍ വേദനായകി
തിരുവായ്മൂര് കമലനടനം വായ്മൂര് നാഥന് വചനനായകി
തിരക്കാറവാസല് ആദിനടനം സഹസ്ര ക്ഷേത്രനാഥര് കൈലാസ നായകി
തിരുക്കവലൈ ഭൃഗ നടനം ബ്രഹ്മപുരിശ്വരന് പൂങ്കുഴലി തായാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: