കൊല്‍ക്കത്ത: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.30ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
കഴിഞ്ഞ രാത്രി ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ 4 വിക്കറ്റിന് തോല്‍പിച്ചു. 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന പന്തിലാണ് വിജയം നേടിയത്. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അവര്‍ നേടിയത്. 55 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന്‍ റോയല്‍സിനായി യുസ്വേന്ദ്ര ചാഹല്‍ 4 വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അവര്‍ നേടിയത്. 95 റണ്‍സെടുത്ത ജോസ് ബട്ട്ലറാണ് ടോപ് സ്‌കോറര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ ജാന്‍സണും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്നലെ വൈകിട്ട് അഹമ്മദാബാദില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 56 റണ്‍സിന് പരാജയപ്പെടുത്തി.ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹ 43 പന്തില്‍ 81 റണ്‍സും, ശുഭ്മാന്‍ ഗില്ലിന്റെ 51 പന്തില്‍ പുറത്താകാതെ 94 റണ്‍സും, മോഹിത് ശര്‍മയുടെ 29 റണ്‍സിന് 4 വിക്കറ്റും ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയത്തിലെത്തിച്ചു. ഈ വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. പിന്നീട് ആതിഥേയരായ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ ഒതുക്കി. ലക്്‌നൗ സൂപ്പര്‍ ജയന്റ്സിനായി ക്വിന്റണ്‍ ഡി കോക്ക് 70 റണ്‍സെടുത്തപ്പോള്‍ കെയ്ല്‍ മേയേഴ്സ് 48 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: