Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാക് ഭീകരവാദത്തിന്റെ മരണപ്പിടച്ചില്‍

അതിര്‍ത്തി കടന്നുള്ള എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും നശിപ്പിക്കണമെന്നും, ഭീകരതയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും ശക്തമായ നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നു. ലോകരാജ്യങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധ തിരിക്കാനും, ഇന്ത്യയോട് ഏറ്റുമുട്ടി പരാജയമേറ്റുവാങ്ങുന്നതിന്റെ ജാള്യത മറയ്‌ക്കാനും ഭീകരാക്രമണങ്ങളെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാന്‍ സ്വന്തം തകര്‍ച്ച വേഗത്തിലാക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 8, 2023, 05:00 am IST
in Editorial

ജമ്മുകശ്മീരില്‍ രജൗരി മേഖലയില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെത്തുടര്‍ന്ന് കരസേനയും സംസ്ഥാന പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന ‘ഓപ്പറേഷന്‍ ത്രിനേത്ര’ ശക്തമായ തിരിച്ചടിയാണ് ഭീകരര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. കാ ണ്ഡി വനമേഖല അരിച്ചുപെറുക്കുന്ന സൈന്യം ഒരു ഭീകരനെ വധിക്കുകയും വെടിവെപ്പില്‍ ഒരു ഭീകരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് സൈനിക നടപടികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും അവസാനത്തെ ഭീകരനെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടി മുന്നേറുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും അടിയന്തരമായി രജൗരി സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. രജൗരിയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗം പാഴാവില്ലെന്ന പ്രതിരോധമന്ത്രിയുടെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ഇതിനിടെ ബാരാമുള്ളയിലെ കര്‍ഹാമ-കുന്‍സര്‍ മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഒരു ഭീകരനെ കൊലചെയ്തു. കേന്ദ്രസര്‍ക്കാരും ജനങ്ങളും സൈനികര്‍ക്കൊപ്പമുണ്ടെന്നും, അര്‍പ്പണബോധത്തോടെയും ധീരതയോടെയും പ്രവര്‍ത്തിക്കണമെന്നുമുള്ള രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍ വലിയ കരുത്താണ് അവര്‍ക്ക് പകര്‍ന്നുനല്‍കുന്നത്.

രജൗരിയില്‍ ഭീകരാക്രമണത്തിനുപിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്തമായിട്ടില്ല. പതിവുപോലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ വലിയ സ്‌ഫോടനം നടത്തി സൈനികരെ കൊലപ്പെടുത്തിയതിനു പിന്നില്‍ പാക്കിസ്ഥാന്റെ  കയ്യുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഭീകരാക്രമണം വിദേശനയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ അതിന് കനത്ത വില നല്‍കേണ്ടിവന്നിരിക്കുകയാണല്ലോ. വികസനത്തിന്റെ പേരിലും മറ്റും ലഭിക്കുന്ന വിദേശസഹായങ്ങള്‍പോലും ഇന്ത്യക്കെതിരെ നുഴഞ്ഞുകയറ്റത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. ഇന്ന് രാഷ്‌ട്രീയ അസ്ഥിരതയും സാമ്പത്തിക കുഴപ്പങ്ങളും പിടിമുറുക്കിയിരിക്കുന്ന ആ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വിലവര്‍ധനവും ഭക്ഷ്യക്ഷാമവും അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിയാളുകളാണ് പാക്കിസ്ഥാനില്‍ മരണമടയുന്നത്. ഇതൊന്നും നേരെയാക്കാന്‍ കഴിയാതിരിക്കുമ്പോഴും, അതിന് താല്‍പര്യം കാണിക്കാതിരിക്കുമ്പോഴും ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്ന നയം കയ്യൊഴിയാന്‍ പാക്കിസ്ഥാന്‍ തയ്യാറല്ല. ഇന്ത്യാവിരുദ്ധരായ ചില രാജ്യങ്ങളുടെയും ശക്തികളുടെയും പിന്തുണയോടെ ഈ നയം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാനാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. ചാരസംഘടനയായ ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും പൂര്‍ണപിന്തുണയും ഇതിന് ലഭിക്കുന്നു.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ഭീകരവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും ശക്തമായി അടിച്ചമര്‍ത്തുകയും, ഇവര്‍ക്ക് പ്രാദേശിക പിന്തുണ നല്‍കുന്നവരെക്കൂടി പിടികൂടുകയും ചെയ്ത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്റെ മണ്ണില്‍ കടന്നുകയറി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കേവലമായ മുന്നറിയിപ്പായിരുന്നില്ല, ശക്തമായ നടപടിയായിരുന്നു. ഭീകരവാദികളോടും അവര്‍ നടത്തുന്ന ആക്രമണങ്ങളോടും ഇനിയങ്ങോട്ട് ഇന്ത്യയുടെ നയം പഴയതുപോലെയായിരിക്കില്ലെന്ന് പാക്കിസ്ഥാനെ മാത്രമല്ല, ലോകത്തെയും ബോധ്യപ്പെടുത്തുന്ന നടപടിയായിരുന്നു ഇത്. രാജ്യാന്തര വേദികളില്‍ ഭീകരവാദത്തെ പോറ്റിവളര്‍ത്തുന്ന പാക്കിസ്ഥാന്റെ നടപടികളെ തുറന്നുകാട്ടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞതോടെ ആ രാജ്യം വലിയൊരളവോളം ഒറ്റപ്പെട്ടിരിക്കുകയാണ്. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാവണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടും അത് അംഗീകരിക്കാനാവില്ലെന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പങ്കെടുത്ത പാക് വിദേശകാര്യമന്ത്രിയെ ഹസ്തദാനം ചെയ്യാന്‍പോലും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തയ്യാറാവാതിരുന്നത് ഇതിന് തെളിവാണ്. അതിര്‍ത്തി കടന്നുള്ള എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും നശിപ്പിക്കണമെന്നും, ഭീകരതയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും ശക്തമായ നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നു. ലോകരാജ്യങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധ തിരിക്കാനും, ഇന്ത്യയോട് ഏറ്റുമുട്ടി പരാജയമേറ്റുവാങ്ങുന്നതിന്റെ ജാള്യത മറയ്‌ക്കാനും ഭീകരാക്രമണങ്ങളെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാന്‍ സ്വന്തം തകര്‍ച്ച വേഗത്തിലാക്കുകയാണ്.

Tags: terrorismdeathpakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

News

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.