ന്യൂദല്‍ഹി: ഇന്ത്യ വലിയൊരു പരിവര്‍ത്തനത്തിന്റെ വക്കിലാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇന്ത്യയില്‍ നിറയെ അവസരങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നരായ ഇടത്തരം കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത് ഐഫോണിനുള്ള വിപണിയെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ഒരു അവിശ്വസനീയമായ വിപണിയാണെന്നും ആപ്പിള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യമാണെന്നും ടിം കുക്ക് പറഞ്ഞു.
ഇന്ത്യയില്‍ ആപ്പിളിന്റെ വളര്‍ച്ച ശോഭനീയമാണ്. വര്‍ഷം തോറും ഇന്ത്യയില്‍ ആപ്പിളിന്റെ വളര്‍ച്ച ഇരട്ടയക്കത്തിലാണ്. – ടിം കുക്ക് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഉല്പാദന ബന്ധിത സൗജന്യങ്ങള്‍ (പ്രൊഡക്ട് ലിങ്ക് ഇന്‍സെന്റീവ്സ്) ആപ്പിളിനെ ഏറെ സഹായിക്കുന്നുവെന്ന് ടിം കുക്ക്.
ആപ്പിളിന്റെ റിട്ടെയ്ല്‍ ബ്രാന്റ് ഷോപ്പുകള്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ മാസം രണ്ട് ആപ്പിള്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ തുറന്നു. ഒന്ന് മുംബൈയിലും മറ്റൊന്നു് ദല്‍ഹിയിലും. ഇക്കഴിഞ്ഞ സന്ദര്‍ശനത്തില്‍ ടിം കുക്ക് പ്രധാനമന്ത്രി മോദി, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടന്നിരുന്നു. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ കാര്യത്തില്‍ ആപ്പിളിനുള്ള പ്രതിബദ്ധത ടിം കുക്ക് ഈ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: