അഹമ്മാദാബാദ് : ഐ പി എല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 56 റണ്‍സിനാണ് ഗുജറാത്ത് ജയന്റ്സിന്റെ വിജയം.
സഹോദരങ്ങള്‍ നായക സ്ഥാനത്തുളള ടീമുകള്‍ ഏറ്റുമുട്ടിയെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. ടൈറ്റന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യയും ലക്നൗവിനായി ക്രുനാല്‍ പാണ്ഡ്യയുമായാണ് രംഗത്തുണ്ടായിരുന്നത്.
എട്ടാം വിജയത്തോടെ ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പതിനൊന്ന് കളികളില്‍ നിന്നായി 16 പോയിന്റാണുളളത്. രണ്ടാം സ്ഥാനത്തുളള ചെന്നൈക്ക് 11 കളികളില്‍ നിന്നായി 13 പോയിന്റാണുളളത്.
ആദ്യം ബാറ്റ് ചെയ്ത് ടൈറ്റന്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ പുറത്താകാതെ 94 റണ്‍സും വൃദ്ധിമാന്‍ ഗില്‍ 81 റണ്‍സും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗ ഇന്നിംഗ്സിന്റെ പകുതി സമയത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന് നിലയിലായിരുന്നു. ക്വിന്റണ്‍ ഡി കോക്ക് 70 റണ്‍സും കൈല്‍ മേയര്‍ 48 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: