ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷ മേഖലകളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. സ്ഥിതിഗതികള്‍ ന്യന്ത്രണവിധേയമാണെന്ന് സൈനിക വക്താവ് അറയിച്ചു. പുതിയ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് സൈന്യം നിരീക്ഷണം നടത്തുന്നുണ്ട്.
അക്രമബാധിത പ്രദേശങ്ങളില്‍ നിന്ന് 23,000 പേരെ സൈന്യം രക്ഷപ്പെടുത്തി. ആസാം റൈഫിള്‍സിന്റെയും ഫയര്‍ഫോഴ്സിന്റെയും സംയുക്ത സംഘമാണ് ആളുകളെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസമായി അക്ഷീണം പ്രയത്നിച്ചാണ് സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപി
ക്കുകയും സാധാരണ നില പുനരുജ്ജീവിപ്പിക്കുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ കര്‍ഫ്യൂ താത്കാലികമായി പിന്‍വലിച്ച സ്ഥലങ്ങളില്‍ സൈന്യം ഭക്ഷണവും മരുന്നുകളും അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഇരു ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം കനക്കുകയായിരുന്നു. അക്രമണ സംഭവത്തെ തുടര്‍ന്നാണ് പ്രദേശത്ത് കര്‍ശന സുരക്ഷ ഒരുക്കുകയും ആസാം റൈഫിള്‍സിനെ വിന്യസിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ 52 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഏതാണ്ട് പതിനായിരം സൈനികരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: