തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍. ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലാകാതായതോടെയാണ് സമരം നടത്തുന്നത്.
എന്നാല്‍ സമരം അംഗീകരിക്കില്ലെന്നും പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു വെളിപ്പെടുത്തി. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: