ബെംഗളുരു: ഭീകരവാദപ്രവര്‍ത്തനത്തെ തുടര്‍ന്ന് നിരോധിക്കപെട്ട പോപ്പുലര്‍ ഫ്രണ്ടുമായി (പിഎഫ്ഐ) കൂട്ടുകൂടിയാണ് കോണ്‍ഗ്രസ് കര്‍ണാടക തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. തെരഞ്ഞെടുപ്പ് നേട്ടത്തിനായി എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുകയാണ്. ഇതുവഴി നിരോധിത സംഘടനയായ പിഎഫ്ഐയുടെ സഹായമാണ് കോണ്‍ഗ്രസ് തേടുന്നതെന്നും അണ്ണാമലൈ ട്വിറ്റ് ചെയ്തു.
തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയതില്‍ ഒരാളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ച് ഒരു വശത്ത് പ്രസംഗിക്കുന്നവരാണ് ഇത്തരത്തിലുള്ള പ്രവണത പ്രകടമാക്കുന്നത്. ഇനിയെങ്കിലും സ്വയം പരിഹസിക്കുന്നത് കോണ്‍ഗ്രസ് നിര്‍ത്തണമെന്നും അദേഹം പറഞ്ഞു.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സോണിയ ഗാന്ധിയുടെ ചിത്രങ്ങളടങ്ങുന്ന കോണ്‍ഗ്രസിന്റെ ട്വീറ്റും ഒപ്പം ചേര്‍ത്തായിരുന്നു അണ്ണാമലൈയുടെ ആരോപണം. നേരത്തെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസിനെതിരെ പിഎഫ്ഐ ബന്ധം ആരോപിച്ചിരുന്നു. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ധാനം ചൂണ്ടികാട്ടിയാണ് ബസവരാജ് ബൊമ്മൈ ആരോപണം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: