ബംഗളുരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബെംഗളൂരുവിലെ റോഡ്ഷോ ഇന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ സഞ്ചരിച്ചു. ബെംഗളൂരു സ്ഥാപകന്‍ കെംപെഗൗഡയ്ക്ക് പ്രധാനമന്ത്രി ന്യൂ തിപ്പസാന്ദ്രയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിന് ശേഷം ആരംഭിച്ച ഷോ ട്രിനിറ്റി സര്‍ക്കിളില്‍ സമാപിച്ചു. ബെംഗളൂരു സെന്‍ട്രല്‍ എംപി പി സി മോഹനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തുറന്ന ജീപ്പില്‍ പ്രധാനമന്ത്രിയെ റോഡ്ഷോയില്‍ അനുഗമിച്ചു.
ബിജെപിയുടെ നിരവധി താരപ്രചാരകര്‍ ഇന്ന് സംസ്ഥാനത്ത് പ്രചാരണത്തിനെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബെലഗാവി സൗത്ത് നിയമസഭാ മണ്ഡലത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ബാഗല്‍കോട്ട് ജില്ലയിലെ ചരിത്ര നഗരമായ കുടലസംഗമയിലെ കുടലസംഗമ ശ്രീ സംഗമേശ്വര ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവില്‍ നടത്തിയ ആറ് കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിക്ക് നേരെ ജനങ്ങള്‍ പൂക്കള്‍ വര്‍ഷിച്ചു. ശിവമോഗയിലും നഞ്ചന്‍ഗുഡിലും പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പ്രശസ്തമായ ശ്രീകണ്ഠേശ്വര ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കും.
അതേസമയം ഛത്തീസ്ഗഡിലും ഹിമാചല്‍ പ്രദേശിലും ചെയ്യുന്നത് പോലെ കോണ്‍ഗ്രസ് നല്കുന്ന എല്ലാ ഉറപ്പുകളും പാലിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ ഇന്ന് ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: