തിരുവനന്തപുരം: എഐ ക്യാമറ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സ്വര്‍ണക്കടത്ത് മുതല്‍ ക്യാമറ പദ്ധതിവരെ എല്ലാ ക്രമക്കേടുകളും പുറത്തുവന്നു. ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം അഴിമതിയാരോപണം ഉയരുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും അദേഹം കുറ്റപ്പെടുത്തി.
ആരും അഴിമതി കാണിക്കരുതെന്ന് മുഖ്യമന്ത്രി പറയുന്നു. താനൊഴിച്ച് മറ്റാരും അഴിമതി കാണിക്കരുത്, എല്ലാ അഴിമതിയും താന്‍ തന്നെ കാണിക്കാം എന്നാകും മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും വി. മുരളീധരന് വിമര്‍ശിച്ചു. പിണറായി വിജയന് മാസ് ഡയലോഗിന്റെ ആളാണ്. വസ്തുതകളെക്കുറിച്ച് പറയാതെ മുഖ്യമന്ത്രി മാസ് ഡയലോഗുകളുടെ ആശാനായി മാറിയിരിക്കുകയാണ്. കെല്‍ട്രോണിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ബന്ധുക്കളും വലിയ അഴിമതി നടത്തുന്നതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: