ലക്നൗ: ഉത്തര്‍പ്രദേശിലെ നവയുഗ് കന്യ പിജി കോളജിലെ വിദ്യാര്‍ഥിനികള്‍ ഒന്നിച്ചിരുന്ന് ‘ദ് കേരള സ്റ്റോറി’ സിനിമ കണ്ടു. സിനിമ കാണിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ച കുട്ടികളെ രണ്ട് അധ്യാപകര്‍ക്കൊപ്പം വിടുകയായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ മഞ്ജുള ഉപാധ്യായ പറഞ്ഞു. ബിജെപി സെക്രട്ടറി അഭിജത് മിശ്രയാണ് പ്രത്യേക ഷോ കാണാന്‍ അവസരം ഒരുക്കിയത്.
അഭിജതും വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിനിമ കണ്ടു.
ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്റ്റോറി നിര്‍ബന്ധമായും കാണുക’ എന്ന് അദ്ദേഹം ഇതിനുശേഷം ട്വീറ്റ് ചെയ്തു.
വിദ്യാര്‍ഥിനികളെ സിനിമ കാണിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ലവ് ജിഹാദ് പ്രണയത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ”അവര്‍ നമ്മുടെ കുട്ടികളെ രാജ്യവിരുദ്ധരാക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ മതം അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മറ്റുള്ളവരെ ശാരീരിക ചൂഷണത്തിന് വിധേയമാക്കുന്നതും അവരെ തെറ്റായ പാതയിലേക്ക് തള്ളിവിടുന്നതും അംഗീകരിക്കാനാവില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: