സജിന്‍ പാലക്കീല്‍
മീനമാസ ചൂടിനാശ്വാസ മേകുവാന്‍
പെയ്യുന്നു ഞെഞ്ചിലെ വിങ്ങലുകള്‍
നോവായി വിണ്ണിന്റെ തേങ്ങലില്‍
പടരുമ്പോള്‍ ആശ്വസിക്കാം
എനിക്ക് അത്ര ഏറെ
ഒരു കണിക്കൊന്ന പൂക്കുന്ന നേരത്തു
തൃക്കണി കാണുവാന്‍ എത്തിടുവാന്‍
പുളയുന്നു നെഞ്ചകം നോവായി കനവില്‍
ഒരു വിഷു പക്ഷിതന്‍ തേങ്ങലായി
പിച്ച വപ്പിചൊരമ്മതന്‍ കരങ്ങളില്‍
കണ്ടൊരാക്കണിയും നഷ്ട സുകൃതമായി
നൊമ്പരമായി വിഷു കൈനീട്ടവും
ഓര്‍മയായി വര്‍ണഘോഷങ്ങളായി
മാനത്തു വിരിയിച്ച പൂത്തിരികള്‍
ഓര്‍മയായി പാലടതന്‍ മാധുര്യം
പച്ചടി കിച്ചടി തോരനുകള്‍.
ഒരു മേടമാസപുലരി വിരിയുമ്പോള്‍
ഇ തടവറയില്‍ ഒരു കോണില്‍ കാവലായി
ഞാനും, എന്റെ നിഴലും മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: