വി.പ്രവീണ്‍ കുമാര്‍
സംഘടിതവും ആസൂത്രിതവും ദുരുദ്ദേശ്യപരവുമായ പ്രണയം ഒരു കുറ്റകൃത്യമാണ്. കുറച്ചുകാലമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കുറ്റകൃത്യത്തിന്റെ കഥ പറയുകയാണ് ‘ദ കേരള സ്റ്റോറി’യിലൂടെ സംവിധായകനായ സുദിപ്തോ സെന്‍.
അഫ്ഗാനിസ്ഥാനിലെ ജയിലില്‍ നിന്നും തുടങ്ങുന്ന ചിത്രം ഫാത്തിമയുടെ (ശാലിനി ഉണ്ണികൃഷ്ണന്) ഏറ്റുപറച്ചിലിലൂടെയാണ് പുരോഗമിക്കുന്നത്. കാസര്‍ഗോഡ് നാഷണല്‍ നഴ്സിങ് കോളജിലേക്ക് പഠനത്തിനെത്തുന്ന ശാലിനി ഉണ്ണി കൃഷ്ണന്, നിമ, ഗീതാജ്ഞലി, അസിഫ എന്നിവരുടെ ജീവിതത്തിലൂടെ കഥ പുരോഗമിക്കുന്നു. ശാലിനി തിരുവനന്തപുരം സ്വദേശിയും, നിമയും ഗീതാജ്ഞലിയും കോട്ടയം-എറണാകുളം സ്വദേശികളുമാണ്. മലപ്പുറത്തുനിന്നാണ് അസിഫ. ഹോസ്റ്റലിലെ റുംമേറ്റുകളായി ഇവര്‍ നാലുപേരും മാറുന്നു. അസിഫ സീനിയറാണ്.
ഹോസ്റ്റലില്‍ നിന്നുള്ള പുറത്തുപോകലിനിടയില് അസിഫയുടെ ബന്ധുക്കള്‍ എന്ന പേരില്‍ ഡോക്ടറും, ബിസ്സിനസുകാരനുമായ രണ്ട് യുവാക്കളും പെണ്‍കുട്ടികള്‍ക്കൊപ്പം ചേരുന്നു. അവര്‍ അതിവേഗത്തില്‍ സൗഹൃദത്തിലാവുന്നു. സൗഹൃദം പ്രണയത്തിലേക്കും തുടര്‍ന്ന് ശാരീരിക ബന്ധത്തിലേക്കും. ഗര്‍ഭിണിയാകുന്ന ശാലിനിക്ക് മുന്നില്‍ കാമുകനുമായി വിവാഹം ചെയ്യുന്നതിന് മതംമാറ്റമല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാകുന്നു. മതം മാറ്റത്തിലൂടെയും തുടര്‍ന്നുള്ള വഞ്ചനയിലൂടെയും ചിത്രം പുരോഗമിക്കുന്നു.
ഹോസ്റ്റലിലെ സഹപാഠിയായ അസിഫ മറ്റ് മുന്നു യുവതികളിലും ഇസ്ലാമിക മതവികാരം കുത്തിനിറക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ റൂമിലെത്തിയ അന്യമതസ്ഥരായ പെണ്‍കുട്ടികളെ കുടുക്കുന്നതിന് അസിഫയ്ക്ക് പദ്ധതികളുണ്ട്. അതിന് മതതീവ്രവാദികളുടെ പിന്തുണയും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒരേയൊരു ദൈവമാണുള്ളതെന്നും, അത് അള്ളാഹുവാണെന്നും അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മറ്റു മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നു.
യുവതികള്‍ക്ക് ഇസ്ലാമില്‍ വിശ്വാസം വര്‍ദ്ധിക്കാന്‍ അസിഫയും ഇസ്ലാമിക ഭീകരരും ചേര്‍ന്ന് ഒരു സംഭവം സൃഷ്ടിക്കുന്നു. ഒരു മാളില്‍ മൂന്ന് യുവതികളും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. അതിന് കാരണമായി അസിഫ പറയുന്നത് നിങ്ങളെ സംരക്ഷിക്കാന്‍ നിങ്ങളുടെ ദൈവത്തിന് ശക്തിയില്ലെന്നും, അത് സാധിക്കുന്നത് അള്ളാഹുവിന് മാത്രമാണെന്നുമാണ്. തങ്ങളുടെ വിശ്വാസങ്ങളില്‍ പരിമിതമായ അറിവുള്ള ഹിന്ദുയുവതികള്‍ അത് വിശ്വസിക്കുന്നു, തട്ടമിടുന്നു.
ക്രിസ്തു ദൈവമല്ലെന്നും ദൈവപുത്രന് മാത്രമാണെന്നും അസിഫ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ കത്തോലിക്ക വിശ്വാസിയായ നിമ അതിനെ എതിര്‍ക്കുന്നു. അവിടെ നിന്നും പിന്‍വാങ്ങുന്നു. ഇവിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് അവരുടെ മതത്തിലുള്ള അറിവും ആദരവും സംവിധായകന് പറഞ്ഞുവയ്ക്കുന്നു. ഭീകരര്‍ക്ക് മുന്നിലെത്തി അസിഫ നിമയെ മതംമാറ്റുക പ്രയാസമാണെന്ന് പറയുന്നുണ്ട്.
മതംമാറ്റത്തിനായി കോഴിക്കോട്ടെ മതപഠനകേന്ദ്രത്തിലെത്തുന്ന ശാലിനിയും ഗീതാഞ്ജലിയും അവിടെ മറ്റൊരു ഹിന്ദുപെണ്‍കുട്ടിയെ പരിചയപ്പെടുന്നു. ഇപ്പോള്‍ ഇവിടെ മതംമാറ്റത്തിനായി 43 പെണ്‍കുട്ടികള്‍ ഉണ്ടെന്നും, അതില്‍ ആറ് പേര് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുമാണെന്നും പറയുന്നു. ചതിയുടെ കഥ ശാലിനിയിലും ഗീതാജ്ഞലിയിലും ഒതുങ്ങുന്നില്ലെന്ന് ഈ രംഗത്തിലൂടെ സംവിധായകന് പറയുകയാണ്.
ശാലിനിയില്നിന്നും ഫാത്തിമയിലേക്ക് മനസ്സും ശരീരവും മാറിയപ്പോള്‍ കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറുന്നു. പകരം ഇസ്ലാമായ മറ്റൊരു യുവാവിനെ ജനിക്കാന്‍പോകുന്ന കുട്ടിയുടെ അച്ഛനായി സ്വീകരിക്കേണ്ടി വരുന്നു ഫാത്തിമയ്ക്ക്. ആഗോള ഭീകര സംഘടനയായ ഐഎസിന്റെ ചാവേറാകാന്‍ ഒരുങ്ങുന്ന യുവാവാണ് ഇപ്പോള്‍ ഫാത്തിമയുടെ പുരുഷന്. ഫാത്തിമ ഐഎസിന്റെ ലൈംഗിക അടിമയും. ഇരുവരും ശ്രീലങ്കവഴി അഫ്ഗാനിലേക്ക് പോകുന്നു. അഫ്ഗാനിലെ ഐഎസ് ക്യാമ്പില്‍ കോഴിക്കോട് മതപരിവര്‍ത്തന കേന്ദ്രത്തില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നുണ്ട് ഫാത്തിമ. ക്യാമ്പില്‍ ലൈംഗിക അടിമകള്‍ നേരിടേണ്ടി വരുന്ന ക്രൂരതകളും ചിത്രം വരച്ചുകാണിക്കുന്നുണ്ട്. അഫ്ഗാനില്‍ ലിപ്സ്റ്റിക് ഇട്ടതിന് മതനിയമമനുസരിച്ച് പെണ്‍കുട്ടിയുടെ തലവെട്ടുന്നതുപോലുള്ള ഇസ്ലാമിലെ പ്രാകൃതത്വം വിളിച്ചുപറയുകയാണ് ‘ദ കേരള സ്റ്റോറി.’
ഗീതാഞ്ജലിക്ക് ലഹരി നല്കി നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കുന്നുണ്ട് ബിസ്സിനസുകാരനായ യുവാവ്. അതുവച്ച് ഗീതാഞ്ജലിയെ ഭീഷണിപ്പെടുത്തുന്നു. ഒരു വൈദേശിക പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റിയതുകൊണ്ടല്ലേ താന്‍ സ്വന്തം സംസ്കാരം പഠിക്കാതിരുന്നതും, ഇപ്പോള്‍ ഈ ഗതിയിലെത്തിയതുമെന്ന് കമ്മ്യൂണിസ്റ്റുകാരനായ അച്ഛനോട് ഗീതാജ്ഞലി ചോദിക്കുമ്പോള്‍ അച്ഛന്റെ മറുപടി മൗനം മാത്രം. ഈ ചോദ്യം ഗീതാഞ്ജലിയുടെ അച്ഛനോട് മാത്രമുള്ളതല്ല. സ്വന്തം സംസ്കാരത്തെ അറിയാന്‍ ശ്രമിക്കാത്ത മുഴുവന്‍ മനുഷ്യരോടുമുള്ള സംവിധായകന്റെ ചോദ്യമായി കാണണം. തന്റെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ ഗീതാഞ്ജലി മരണത്തിന് കീഴടങ്ങുന്നു.
ശാലിനി താനും കാമുകനും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് ഗീതാഞ്ജലിക്ക് മുന്നില്‍ വാചാലയാകുന്നു. പ്രണയിച്ച് വഞ്ചിക്കാനായി മതഭീകരര്‍ യുവാക്കളില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്ന് നിശബ്ദമായി പറയുകയാണ് സംവിധായകന് ഈ രംഗത്തിലൂടെ.
മതപരിവര്‍ത്തനവും നിമയ്ക്കു മുന്നില്‍ പരാജയപ്പെടുമ്പോള്‍ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കുന്നു. ശാലിനിയുടെ തിരോധാനത്തിന് ശേഷം പോലീസിന് മുന്നിലെത്തുന്ന നിമയും ശാലിനിയുടെ അമ്മയും മുന്നോട്ടുവയ്ക്കുന്ന ആശങ്ക നിസ്സാരമല്ല. കേരളത്തില്‍ നിന്നും മുപ്പതിനായിരം പെണ്‍കുട്ടികളെയും, അമ്പതിനായിരം മറ്റ് പെണ്‍കുട്ടികളെയും മതം മാറ്റിയിട്ടുണ്ടെന്നും, അതില്‍ 768 പേര് മാത്രമാണ് രജിസ്റ്ററായിട്ടുള്ളതെന്നും, തിരിച്ചുവന്നിട്ടുള്ളത് 261 പേര് മാത്രമാണെന്നും നിമ പറയുമ്പോള്‍ അത് സംവിധായകന് കേരളത്തിന് മുന്നില്‍ വയ്ക്കുന്ന കുറ്റപത്രമാണ്. പ്രണയക്കെണിയില്‍ നിന്നും മതപരമായ നാമമായ ജിഹാദ് ഒഴിവാക്കിയാല്‍പോലും ഇത് ഒരു കുറ്റകൃത്യമാണ്. അതിലെ ഇരകളാണ് ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍.
അഫ്ഗാനിലെ ജയിലില്‍ ഉദ്യോഗസ്ഥര്‍ ഫാത്തിമയോട് പേരുചോദിക്കുമ്പോള്‍ ശാലിനി ഉണ്ണികൃഷ്ണന്, ഇന്ത്യ, ഹിന്ദു എന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞ് തനിക്ക് നഷ്ടപ്പെട്ട സംസ്കാരത്തെ ഒര്‍ത്തെടുക്കുന്നുണ്ട്. അഫ്ഗാനിലെ ജയിലില്‍ ശാലിനിയുടെ തട്ടം അഗ്നിക്കിരയാക്കി ഒരു പെണ്‍കുട്ടി ഇസ്ലാമില്‍ നിന്നുള്ള മോചനം പ്രഖ്യാപിക്കുന്നു. അതേസമയം കേരളത്തില്‍ അസിഫ അടുത്ത ബാച്ചിലെ കുട്ടികള്‍ക്കുള്ള കെണിയൊരുക്കി കാത്തിരിക്കുന്നു. ചിത്രത്തിന്റെ അവസാനം ശാലിനിക്ക് പ്രേരണയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും, നിമയെ കണ്ടെത്തിയ പെണ്‍കുട്ടിയും പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്. ഇത് തന്റെ കൂടി കഥയാണെന്നും, ഞങ്ങളെപ്പോലെ ആയിരങ്ങളുടെ കഥയാണെന്നും അവര്‍ പറയുന്നു.
2022ല്‍ ലൗ ജിഹാദ് പ്രമേയമാക്കി ‘ഇന്‍ ദ നെയിം ഓഫ് ലൗ’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ഒരുക്കിയിട്ടുണ്ട് സുദിപ്തോ സെന്‍. പത്ത് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഒന്‍പത് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റുകളില്‍ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളും സുദിപ്തോ സെന്നിനെ തേടിയെത്തിയിട്ടുണ്ട്. സുദിപ് തോ സെന്നിന്റെ കേരള സ്റ്റോറി പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ മാത്രം കാണേണ്ടതല്ല. മതമേതായാലും മാതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: