ചെന്നൈ: ചന്ദ്രയാന്‍ മൂന്നും, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമായ ആദിത്യ എല്‍ വണ്ണും ജൂലൈയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന് യാന്‍ 2024 അവസാനം വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലെ അന്തര്‍ഗ്രഹ പര്യവേഷണങ്ങള്‍ക്ക് നിര്‍ണായകമാകുന്ന കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചന്ദ്രയാന്‍-3 വിക്ഷേപണം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3യിലായിരിക്കും ചന്ദ്രയാന്‍-3 അയക്കുക. 2019 സപ്തംബറില്‍ ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് ചന്ദ്രനില്‍ റോവര്‍ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചന്ദ്രയാന്‍-3 ദൗത്യം ഐഎസ്ആര്‍ഒ ആരംഭിച്ചത്.
സൂര്യനെ കുറിച്ച് പഠിക്കാനുള്ള അത്യാധുനിക ഉപഗ്രഹമാണ് ആദിത്യ എല്‍ വണ്‍. സൂര്യതാപ രഹസ്യം അറിയുകയാണ് ദൗത്യം.
സൂര്യന് ഇത്ര ഭീമമായ താപനില ഉണ്ടാകുന്നതെങ്ങനെ, അതിനുള്ള കാരണമെന്ത് എന്നിവയ്ക്കൊപ്പം സൗര വാതപ്രവാഹത്തിന്റെ രഹസ്യം അറിയാനും ആദിത്യ വണ്‍ ശ്രമിക്കും. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ക്രോണോഗ്രാഫ് എന്ന ഉപകരണം ഉപയോഗിച്ചാകും ഗവേഷണം.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗന്യാന്. ഈ വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: