കോട്ടയം: കേരള സ്റ്റോറി യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടുന്ന ഒരു സിനിമയായിരിക്കുമെന്നും, നിരോധിക്കേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും മതംമാറ്റത്തിനു വിധേയയായ വൈക്കത്തെ അഖിലയുടെ (ഹാദിയ) അച്ഛന് അശോകന്. ലൗ ജിഹാദിന്റെ ജീവിക്കുന്ന ഇരകളാണ് ഞങ്ങള്‍.
ഇത്തരം സംഭവങ്ങള്‍ സ്വന്തം വീട്ടില്‍ നടന്നാലേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കേണ്ട കാര്യമില്ല. സിനിമ കണ്ടതിനു ശേഷം തെറ്റോ ശരിയോയെന്ന് പറയുക. ലൗ ജിഹാദിലൂടെ ഏക മകളാണ് നഷ്ടമായത്.
ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകളോട് ഇപ്പോഴും തുറന്നു സംസാരിക്കാന്‍ പോലും ഞങ്ങള്‍ക്ക് പറ്റുന്നില്ല. ഭര്‍ത്താവ് ഇപ്പോള്‍ കൂടെയില്ല, നിലവില്‍ മലപ്പുറത്ത് അഖില മാത്രമാണ് താമസിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: