ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും ഭാര്യ കാമിലയുടെയും കിരീടധാരണം ഉടന്‍ ലണ്ടനില്‍ നടക്കും. ഇതിനായി ചാള്‍സ് മൂന്നാമനും ഭാര്യ കാമിലയും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ എത്തിചേര്‍ന്നു. ഡയമണ്ട് ജൂബിലി സ്‌റ്റേറ്റ് കോച്ചിലാണ് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് അവര്‍ യാത്ര തിരിച്ചത്.
കുതിരവണ്ടി പോകുന്നവഴിയില്‍ ജനങ്ങളും സൈനികരും ഇരുവരെയും സ്വീകരിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കിന് പുറമെ വിദേശ നേതാക്കളും സെലിബ്രിറ്റികളും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഭാര്യ മേഗന്‍ മാര്‍ക്കിളിനൊപ്പം രാജകീയ ചുമതലകളില്‍ നിന്ന് സ്ഥിരമായി പടിയിറങ്ങിയ ഹാരി രാജകുമാരനും പിതാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കും.
ഏഴ് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ ആചാരപരമായ ചടങ്ങിലാണ് അദേഹത്തിന്റെ കിരീടധാരണം നടക്കുന്നത്. 1937ന് ശേഷം ആദ്യമായാണ് ഒരു രാജാവിന്റെ കിരീടധാരണം ബ്രിട്ടണില്‍ നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: