പട്ന: ആത്മീയ പ്രഭാഷണം നടത്താന്‍ മധ്യപ്രദേശില്‍ നിന്നും ബീഹാറില്‍ എത്തുന്ന ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ വരവില്‍ ആശങ്കയിലായി നിതീഷ്കുമാറും കൂട്ടരും. പട്നയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നൗബത് പൂരില്‍ ആത്മീയ പ്രഭാഷണം നടത്താനാണ് ലക്ഷക്കണക്കിന് ആരാധകരുള്ള ബാബ എത്തുന്നത്. മെയ് 13 മുതല്‍ 17 വരെയാണ് പ്രഭാഷണം. മധ്യപ്രദേശിലെ ഗാധയിലുള്ള ബാഗേശ്വര്‍ ധമിലെ മുഖ്യപുരോഹിതനായ ഇദ്ദേഹത്തിന് നിരവധി അനുയായി ഗ്രൂപ്പുകളുമുണ്ട്.
ബാബയുടെ പ്രഭാഷണം ചിലപ്പോള്‍ ന്യൂനപക്ഷസമുദായങ്ങളെ പ്രകോപിപ്പിച്ചേക്കാമെന്നതാണ് നിതീഷ് കുമാറിന്റെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നത്. ബാബ പ്രകോപനപരമായി പ്രസംഗിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ബീഹാര്‍ വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖര്‍ പറയുന്നത്.
ബാബയെ ബീഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന് പറയുന്നത്. എന്നാല്‍ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആത്മീയ പ്രഭാഷണം തടസ്സമില്ലാതെ നടക്കുമെന്നും അദ്ദേഹത്തിനെ തടയാന്‍ ധൈര്യമുള്ളവര്‍ വരട്ടെ എന്നുമാണ് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ബചോല്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്ങും അശ്വിനി ചൗബേയും ബിജെപി എംപി രാം കൃപാല്‍ യാദവും ഒപ്പമുണ്ട്.
ഏകദേശം രണ്ട് ലക്ഷം ഭക്തര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വിവാദങ്ങളുടെ തോഴനാണ് ബാബ. ഒരിയ്ക്കല്‍ രാജസ്ഥാനില്‍ പ്രസംഗിക്കുമ്പോള്‍ ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തത് വലിയ വിവാദമുണ്ടാക്കി. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് ഹിന്ദു രാഷ്ട്രം നല്‍കുമെന്ന് ഇടയ്ക്കിടെ ബാബ വാഗ്ദാനം ചെയ്യുന്നതും വലിയ വിവാദമാണ്.
ബീഹാറില്‍ രാം നവമി ഘോഷയാത്രയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ നിതീഷ് കുമാറിന്റെ മുസ്ലിം പ്രീണനനയങ്ങള്‍ക്കെതിരെ ബിജെപി ശക്തമാ.യി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല രാംനവമിയോടനുബന്ധിച്ചുള്ള കലാപത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ അഞ്ച് തവണ എംഎല്‍എ ആയിരുന്ന ജവഹര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ നിതീഷ് കുമാറിന്റെ പ്രതികാരനടപടിയാണെന്നും ബിജെപി ആരോപിക്കുന്നു. അതിനിടയിലാണ് ബാബയുടെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: