തൃശൂര്‍: കേരളത്തിലെ ആദ്യ ട്രാന്‍സ്മെന്‍ ബോഡി ബിള്‍ഡര്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റര്‍ കേരള ട്രാന്‍സ്മെന്‍ കൂടിയാണ് പ്രവീണ്‍. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. പ്രവീണ്‍ നാഥും രിഷാന ഐഷുവും ഈ വര്‍ഷം പ്രണയ ദിനത്തില്‍ വിവാഹിതരായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു വിവാഹം. തുടര്‍ന്ന് തങ്ങള്‍ വേര്‍പിരിയുന്നെന്ന തരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വ്യാപകമായി പ്രവീണിനെതിരേ സൈബര്‍ ബുള്ളിയിങ് നടന്നിരുന്നു. തങ്ങള്‍ ബന്ധം വേര്‍പിരിഞ്ഞില്ല എന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ച ശേഷവും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നെന്നും പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ വച്ചു വിഷം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: