ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ കാരക്കുടി ആര്‍. മണി (77)അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെയായി മൃദംഗവാദകനായി കര്‍ണാടക സംഗീതലോകം അടക്കിവാണ കലാകാരനായിരുന്നു അദ്ദേഹം. എം.എസ് സുബ്ബലക്ഷ്മി ഉള്‍പ്പെടെയുള്ള കര്‍ണാടക സംഗീതത്തിലെ മുന്‍കാല പ്രഗത്ഭര്‍ക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.
ഡി.കെ. പട്ടമ്മാള്‍, എം.എല്‍. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജന്‍, ഡി.കെ. ജയരാമന്‍, ലാല്‍ഗുഡി ജയരാമന്‍, സഞ്ജയ് സുബ്രഹ്മണ്യന്‍, ടി.എം. കൃഷ്ണ തുടങ്ങിയവര്‍ക്കുവേണ്ടിയും അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. മണി ആദ്യം കാരക്കുടി രംഗ അയ്യനാഗറില്‍ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശര്‍മ്മയില്‍ നിന്നും സംഗീതം പഠിച്ചു. ഹരിഹര ശര്‍മ്മയും മണിയും നിരവധി പാശ്ചാത്യ താളവാദ്യക്കാരുമായി സഹകരിച്ചു. കെ.എം വൈദ്യനാഥനില്‍നിന്ന് ആര്‍ മണിക്ക് കൂടുതല്‍ ശിക്ഷണം ലഭിച്ചു. മണിയുടെ മൃദംഗ വായന മുഴുവന്‍ കച്ചേരികളെയും ഏറെ സുന്ദരമാക്കിയിട്ടുള്ളതായി കലാകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ഒരുപാട് ശിഷ്യന്മാരും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: