റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നിസ്‌കാരത്തിന് മുറി അനുവദിച്ചതിനെതിരെ ഹൈക്കോടതി. എന്ത് അടിസ്ഥാനത്തിലാണ് മുറി അനുവദിച്ചതെന്ന് വിശദീകരിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുറി അനുവദിച്ചതിനെതിരെ അജയ്കുമാര്‍ മോദി എന്ന വ്യക്തി നല്കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മിശ്ര, ജസ്റ്റിസ് ആനന്ദ് സെന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേസിന്റെ അടുത്ത വാദം 18ന് ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.
ഒരു സമുദായത്തിലെ അംഗങ്ങള്‍ക്ക് മാത്രം പ്രാര്‍ത്ഥനയ്‌ക്ക് മുറി അനുവദിച്ചത് മൗലികാവകാശ ലംഘനമാണെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മതപരമായ തുല്യത ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2021 സപ്തംബറിലാണ് ഝാര്‍ഖണ്ഡ് അസംബ്ലി മന്ദിരത്തില്‍ നിസ്‌കരിക്കാന്‍ മുറി അനുവദിച്ചത്.
ഇതേത്തുടര്‍ന്ന് നിയമസഭാ വളപ്പില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തുവന്നു. സര്‍ക്കാരിന്റെ മതവിവേചനത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: