ഇംഫാല്‍ : മണിപ്പൂരില്‍ ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ (എസ്ടി) ഉള്‍പ്പെടുത്തിയതിനെതിരെ ഉണ്ടായ സംഘര്‍ഷത്തിനും തീവെപ്പിനും പിന്നാലെ സൈന്യം 7500ലധികം സാധാരണക്കാരെ അക്രമബാധിത പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഫ്ലാഗ് മാര്‍ച്ചും നടത്തി.ഇംഫാല്‍ താഴ്വരയില് ആധിപത്യം പുലര്‍ത്തുന്ന മെയ്തികളുടെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗ് മേഖലയില്‍ ഓള് െ്രെടബല്‍ സ്റ്റുഡന്റ് യൂണിയന് മണിപ്പൂര്‍ (ATSUM) ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ നടത്തിയിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.ഇതിനിടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
ഗോത്രവര്‍ഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് നിരവധി തവണ കണ്ണീര് വാതകം പ്രയോഗിച്ചു.
മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനം വരുന്ന മെയതികള്‍ ഇംഫാല്‍ താഴ്വരയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മെയ്തികള്‍ക്ക് പട്ടിക വര്‍ഗ പദവി നല്കിയാല് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും നഷ്ടപ്പെടുമെന്നാണ് മറ്റ് പട്ടിക വര്‍ഗ സമുദായക്കാര്‍ പറയുന്നത്.സംവരണത്തിന്റെ ഭൂരിഭാഗവും മെയ്തികള്‍ക്ക് ലഭിക്കുമെന്ന് അവര്‍ പറയുന്നു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനവും ഗോത്രവര്‍ഗ്ഗക്കാരാണ്, നാഗാ, കുക്കി സമുദായങ്ങള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
അക്രമവും തീവെയ്പും വ്യാപകമായതോടെ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു.
അതേസമയം, അക്രമങ്ങള്‍ക്ക് കാരണം സമൂഹത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണയാണെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: