കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5700 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 640 രൂപ കൂടി വില 45600 രൂപയിലുമെത്തി.
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ച് ഒരു ഗ്രാമിന് 5650 രൂപയും പവന് 45,200 രൂപയിലുമാണ് ബുധനാഴ്‌ച്ച വ്യാപാരം നടന്നത്. യു എസ് കേന്ദ്രബാങ്ക് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ സ്വര്‍ണത്തിന് രാജ്യാന്തരവിപണിയില്‍ ആവശ്യമേറിയതാണ് വീണ്ടും വില കൂടാൻ കാരണം. അന്താരാഷ്‌ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 2,077 ഡോളറിലേക്ക് ഉയര്‍ന്നു.
കല്യാണ സീസൺ കേരളത്തിൽ അടുക്കുന്നതോടെ സ്വർണ വില വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: