Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘സുവര്‍ണാങ്കി’യായ ചുണങ്ങി ഭഗവതി

പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ നല്ലേപ്പിള്ളിയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ചുണങ്ങി ഭഗവതി ക്ഷേത്രം. ഭദ്രകാളിയായി ഭഗവതി ഇവിടെ കുടികൊള്ളുന്നു. ചോണ്ടത്ത് തറവാട്ടുകാരാണ് ക്ഷേത്രം ഊരാളന്മാര്‍. ചോണ്ടത്ത് മച്ചിലാണ് ഭഗവതിയുടെ മൂലസ്ഥാനം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 3, 2023, 11:39 pm IST
in Samskriti

പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ നല്ലേപ്പിള്ളിയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ചുണങ്ങി ഭഗവതി ക്ഷേത്രം. ഭദ്രകാളിയായി ഭഗവതി ഇവിടെ കുടികൊള്ളുന്നു. ചോണ്ടത്ത് തറവാട്ടുകാരാണ് ക്ഷേത്രം ഊരാളന്മാര്‍. ചോണ്ടത്ത് മച്ചിലാണ് ഭഗവതിയുടെ മൂലസ്ഥാനം.

ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും ഒരു വൃദ്ധ നല്ലേപ്പിള്ളിയിലെത്തി. അവിടെനിന്ന് ഒരു മന്നാടിയാര്‍ സമുദായത്തില്‍പ്പെട്ടയാളോട് ചോണ്ടത്ത് തറവാട്ടിലേക്കുള്ള വഴി ചോദിച്ചുവത്രേ. അദ്ദേഹം അവര്‍ക്ക് ചോണ്ടത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. നേരം വളരെ ഇരുട്ടിയതിനാല്‍ കറുത്തമന്നാട്ടിലെ ഒരു സ്ത്രീ അവരെ വിളക്കുമേന്തി അനുഗമിച്ചു. ചോണ്ടത്ത് തറവാടിന്റെ കിഴക്കേപടിക്കല്‍ എത്തിയ മാത്രയില്‍ അവിടെയെങ്ങും സ്വര്‍ണശോഭ പരക്കുകയും വൃദ്ധ സര്‍വാഭരണ വിഭൂഷിതയായ ഒരു യുവതിയായി ചോണ്ടത്ത് മച്ചില്‍ പ്രവേശിച്ച് കുടികൊള്ളുകയുമാണത്രെ ഉണ്ടായത്. ദേവിയുടെ യഥാര്‍ത്ഥ നാമം ‘സുവര്‍ണാങ്കി’ എന്നാണ്. നാട്ടുഭാഷയില്‍ അത് ചുണങ്ങിയായി. മച്ചില്‍ ആരാധിച്ചിരുന്ന ഭഗവതിയെ നാട്ടുകാര്‍ക്ക് തൊഴാനായി തറവാട്ടുകാര്‍ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിലെ കൂത്തുമഹോത്സവത്തതിന്റെ എല്ലാ ചടങ്ങുകളും ഈ മച്ചില്‍ നിന്നാണ് ആരംഭിക്കുക. ഭഗവതിയുടെ വാളും ചിലമ്പും ഇവിടെ വെച്ചാരാധിക്കുന്നു.

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം മീനമാസത്തില്‍ നടക്കുന്ന കൂത്തുമഹോത്സവമാണ്. കുംഭമാസത്തില്‍ ശിവരാത്രി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച ‘കൂത്ത് കുറിക്കല്‍’ ചടങ്ങോടെ ആരംഭിക്കുന്ന ഉത്സവം കൊടിയേറി പതിനഞ്ചാം നാള്‍ ശ്രീരാമ പട്ടാഭിഷേകത്തോടെ സമാ

പിക്കും. എന്നാല്‍ ഇത്തവണ ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന്, മെയ് നാലിനാണ് ഉത്സവം നടക്കുന്നത്. 14 ദിവസം തുടര്‍ച്ചയായി തായമ്പക അരങ്ങേറുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ചുണങ്ങി ഭഗവതി ക്ഷേത്രം. നല്ലേപ്പിള്ളി അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പന്‍ വിളക്കാണ് മറ്റൊരു പ്രധാന ഉത്സവം. നവരാത്രിയും രാമായണമാസവും ഇവിടെ വിശേഷാല്‍ രീതിയില്‍ കൊണ്ടാടുന്നു.

ചിറ്റൂര്‍ – കൊഴിഞ്ഞാമ്പാറ പ്രധാന പാതയോരത്ത് ആല്‍മരം തണലിട്ട മനോഹരമായ അന്തരീക്ഷത്തില്‍ ചുണങ്ങി ഭഗവതി തട്ടകത്തമ്മയായി നാടിനാകെ ഐശ്വര്യം നല്‍കി നിലകൊള്ളുന്നു.  

Tags: hinduTemple Landപാലക്കാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.