തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനവും സ്വര്‍ണ്ണാഭരണ വായ്പയില്‍ ഇന്ത്യയിലെ തന്നെ മികച്ച കമ്പനിയുമായി മണപ്പുറം ഫിനാന്‍സിലും ഉടമയുടെ വീട്ടിലും റെയ്ഡ്. മണപ്പുറം ഫിനാന്‍സിന്റെ തൃശൂര്‍ ജില്ലയിലെ വലപ്പാടുള്ള കേന്ദ്ര ഓഫീസിലും ഉടമ വി.പി. നന്ദകുമാറിന്റെ വീട്ടിലും ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) റെയ്ഡ് നടത്തിയത്.
റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില ബുധനാഴ്ച 12 ശതമാനം ഇടിഞ്ഞു. 129.70 രൂപ വിലയുണ്ടായിരുന്ന ഓഹരി ഏകദേശം 15.85 രൂപ ഇടിഞ്ഞ് 113.85 രൂപയിലേക്ക് താഴ്ന്നു.
കൊച്ചിയില്‍ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് മണിക്കൂറായി മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ റെയ്ത് നടത്തിയത്. റിസര്‍വ്വബാങ്കിന്റെ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് 150 കോടിയുടെ ധനസമാഹരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ ഡി റെയ്ഡ് നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇഡിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.
അതോടൊപ്പം കെവൈസി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. നാല് സ്ഥലങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.
ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ മൂന്ന് ദശകത്തിലേറെ പ്രവര്‍ത്തിക്കുന്ന മണപ്പുറം സ്വര്‍ണ്ണവായ്പ, മൈക്രോ ഫിനാന്‍സ്, ഭവന വായ്പ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: