എറണാകുളം: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ദക്ഷിണ മേഖല കാര്യാലയം ‘ഈറ്റ് റൈറ്റ് മില്ലറ്റ് മേള’ സംഘടിപ്പിക്കുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് നാളെ എറണാകുളം ടൗണ്‍ ഹാളില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി ജെ വിനോദ് എംഎല്‍എ, ഉല്ലാസ് തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വി ആര്‍ വിനോദ് ഐഎഎസ്, കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി വാക്കത്തോണ്‍, വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, മില്ലറ്റ് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ഗാനസന്ധ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, മില്ലറ്റ് സംരംഭകര്‍ മുതലായവര്‍ പങ്കെടുക്കും.
ചെറുധാന്യങ്ങളുടെ (മില്ലറ്റസ്) കൃഷിയും ഉപയോഗവും വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഐക്യരാഷ്‌ട്രസഭ 2023നെ ‘അന്താരാഷ്‌ട്ര ചെറുധാന്യവര്‍ഷം’ അഥവാ ‘ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് മില്ലറ്റ്‌സ്’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതും, കൃഷിക്ക് പരിമിതമായി മാത്രം ജലവും അധ്വാനവും വിഭവങ്ങളും ആവശ്യമുള്ളതുമായ ചെറുധാന്യങ്ങള്‍ സൂക്ഷ്മപോഷകങ്ങളുടെ കലവറ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: