ജിഹാദി ഭീകരതയുടെയും പ്രണയം നടിച്ച് യുവതികളെ മതംമാറ്റം ചെയ്ത സംഭവങ്ങള്‍ ആസ്പദമാക്കി നിര്‍മ്മിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിരോധമാണ് നേരിടുന്നത്. സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വരെ ഹര്‍ജി നല്കിയ സാഹചര്യം കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചു.
എന്നാല്‍ സിനിമ പറയുന്ന ആശയം എന്താണ്, വസ്തുതകള്‍ നിരത്തി ചിത്രീകരിച്ച സിനിമ ബഹിഷ്കരിക്കുന്നതിലൂടെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും എന്താണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് ചര്‍ച്ചയാകണം. വി.എസ്. അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വ്യക്തമാക്കിയതാണ് കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദിനെ കുറിച്ച്. എന്നാല്‍ ഇന്ന് ഇടത്-വലത് പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
കേരളത്തിലെ ലൗ ജിഹാദിനെ കുറിച്ച് ‘ദ കേരള സ്റ്റോറി’ പറയുമ്പോള്‍ അതിനെതിരെ പ്രതിരോധം ഉണ്ടാക്കുന്നു. എന്നാല്‍ ലൗ ജിഹാദില്‍പെട്ട നിരവധി പേര് ഇന്നു കേരളത്തില്‍ ജീവിക്കുന്നു. ചിലര്‍ ചതിമനസ്സിലാക്കി സ്വന്തം മതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ മറ്റു ചിലര്‍ ഇന്നും അതില്‍പെട്ട് ജീവിക്കുകയാണ്. ഇതിന് മികച്ച ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിനി ജൂലിയുടെ ജീവിതം.
അഭിമുഖത്തിന്റെ പൂര്‍ണരൂപം:
കൂടെജോലി ചെയ്തയാള്‍ തന്നെ സ്നേഹിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്ത ശേഷം മതംമാറാനായി നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഉപദ്രവം ആരംഭിച്ചു അതിനു പിന്നാലെ പണം ആവശ്യപ്പെട്ടുവെന്നും ജൂലി പറയുന്നു. പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ താലാക്ക് ചൊല്ലി ഒഴുവാകാനും മറ്റൊരു വിവാഹം കഴിക്കാനും ഭര്‍ത്താവിനെ അനുവദിക്കണമെന്നും നിര്‍ബന്ധിച്ചുവെന്നും അവര്‍ ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ആറ്റുകാലിലെ നിമിഷയെ പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ സംഭവിക്കുമ്പോള്‍ സര്‍ക്കാരും പാര്‍ട്ടികളും തൃണവല്ക്കരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: