മുംബയ് : സ്കൂള്‍ പാഠ്യ പദ്ധതിയില്‍ ആനിമേഷന്‍, വി എഫ് എക്സ് എന്നിവ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര.മുംബൈയില്‍ ഫിക്കി ഫ്രെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനിമേഷന്‍, വിഎഫ്എക്സ്, ഗെയിമിംഗ് മേഖലകളില്‍ ഇന്ത്യ ലോകത്തിനൊപ്പം എത്തേണ്ടതുണ്ട്. ഇന്ത്യക്ക് ശോഭിക്കാനാകുന്ന മേഖലയാണിതെന്ന് അപൂര്‍വ ചന്ദ്ര പറഞ്ഞു.
ആനിമേഷന്‍, വിഎഫ്എക്സ്, ഗെയിമിംഗ് വ്യവസായം എന്നിവയ്ക്ക് ആവശ്യമായ മനുഷ്യവിഭവ ശേഷി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് ചന്ദ്ര ഉറപ്പുനല്‍കി. മുംബൈയിലെ ഗോരേഗാവ് ഫിലിം സിറ്റിയില്‍ ദേശീയ മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്നും ചന്ദ്ര അറിയിച്ചു. ഈ കേന്ദ്രത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ 30 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: