ന്യൂദല്‍ഹി : കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര കൃഷി- കര്‍ഷക ക്ഷേമമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ കാര്‍ഷിക മേഖലയിലെ വെള്ളത്തിന്റെയും വളത്തിന്റെയും ദുരുപയോഗം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഖാരിഫ് കൃഷിയോടനുബന്ധിച്ച് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു തോമര്‍. സര്‍ക്കാരിന്റെ നിരന്തര പരിശ്രമത്തിലൂടെ കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് വളത്തിന്റെ ലഭ്യത വര്‍ദ്ധിച്ചു. രണ്ട് ലക്ഷത്തി 50,000 കോടി രൂപയുടെ വളം സബ്സിഡി കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാനോ യൂറിയയുടെയും നാനോ ഡൈ അമോണിയം ഫോസ്ഫേറ്റിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഭാവിയിലെ വെല്ലുവിളികള്‍ കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെ ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനായി കാര്‍ഷിക മേഖലയിലെ വിവരങ്ങള്‍ അടങ്ങിയ ആപ്പായ കൃഷി മാപ്പര്‍ മന്ത്രി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: