തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന (30), ഇവരുടെ ഭർത്താവ് ആബിദ് (35), ബന്ധുവായ റഹ്മത്ത് (48) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ ഒന്നര മണിയോടെയായിരുന്നു അപകടം. ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്.ഡ്രൈവര്‍ അടക്കം ആറ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ന്യുമോണിയ ബാധിച്ച് ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലബിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: