എ. വിനോദ്
18 വര്‍ഷം പിന്നിട്ട പാഠപുസ്തകങ്ങളില്‍ കാലഘട്ടത്തിന്റെ ആവശ്യത്തിനും പുതിയ നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് പാഠ്യപദ്ധതിയില്‍ ചെറിയ മാറ്റങ്ങളും പരിഷ്കരണങ്ങളും കൊണ്ടുവരുന്നതിനെ കുറിച്ച് വിവാദമാക്കുന്നതിനേക്കാള്‍ ഉത്തമം, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതും പൊതു ചര്‍ച്ചയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിശോധിക്കുകയും എന്തെങ്കിലും നിര്‍ദേശം ഉണ്ടെങ്കില്‍ അത് സമയപരിമിതിക്കുള്ളില്‍ നല്‍കുകയുമാണ്. ചരിത്ര പഠനം രാജാക്കന്മാരുടെ വംശാവലി പഠിക്കുന്നതല്ല എന്നും സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ മേഖലയില്‍ വ്യാപരിച്ച സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുന്നതും അതിന്റെ പ്രേരണാശക്തികളെക്കുറിച്ച് വിലയിരുത്തുന്നതുമാണെന്ന് പ്രസംഗിച്ചു നടക്കുന്ന ഇടതുബുദ്ധിജീവികളെങ്കിലും ഇത്തരം വിഷയങ്ങളില്‍ ഇടതുസഹയാത്രികരും ഇടതു സര്‍ക്കാരുകളും എടുക്കുന്ന നിലപാടുകളെ തിരുത്താന്‍ മുന്നോട്ടുവരേണ്ടത് ആവശ്യമാണ്.
ഏഴാം ക്ലാസിലെ ‘നമ്മുടെ ഭൂതകാലം-ഭാഗം രണ്ടില്‍Introduction: Tracing Changes Through a Thousand Years’, ‘The Mughals(16th to 17th Century)’, ‘The 18th Century Political Formation’ എന്നീ പാഠഭാഗത്തും മുഗള്‍ ഭരണത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.
ഇതുപോലെ തന്നെ പാഠപുസ്തകങ്ങള്‍ പരിശോധിച്ച സമയത്ത് ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് നാഥുറാം ഗോഡ്സെയുടെ ജാതി പരാമര്‍ശിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകം. ആ ഭാഗം നീക്കം ചെയ്യുകയും എന്നാല്‍ എട്ടാം ക്ലാസിലെ ഹിസ്റ്ററി പാഠപുസ്തകത്തില്‍ ഗോഡ്സെയെ ജാതി ചേര്‍ക്കാതെ പരാമര്‍ശിക്കുന്ന പാഠഭാഗം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അബ്ദുല്‍ കലാം ആസാദിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗവും, അതായത് ‘അദ്ദേഹം ഭരണനിര്‍മ്മാണ സഭയുടെ സമ്മേളനത്തില്‍ പതിവായി അധ്യക്ഷത വഹിച്ചിരുന്നു’ എന്നത് വസ്തുതാ വിരുദ്ധമായതിനാല്‍ അദ്ദേഹത്തിന്റെ പേര് അവിടെ നിന്നു നീക്കം ചെയ്യുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പേര് അവിടെ കൂട്ടി ചേര്‍ത്തതിലായിരുന്നു രാഷ്ട്രീയം ഉണ്ടായിരുന്നത്. കശ്മീരില്‍ ഭാരതം ലയിച്ചത് സ്വയംഭരണം നല്‍കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എന്നതും വസ്തുതാ വിരുദ്ധമാണ്. കാരണം കശ്മീരിന്റെ ലയനം നിരുപാധികമായിരുന്നു.
പാഠപുസ്തകങ്ങള്‍ ഉരുവിട്ടു പഠിക്കേണ്ട സര്‍വ്വവിജ്ഞാനകോശങ്ങള്‍ അല്ല. ഓരോ പ്രായത്തിലും കുട്ടികള്‍ ആര്‍ജിക്കേണ്ട ഫലങ്ങളുടെ വഴിയിലെ ദിശാ സൂചികള്‍ മാത്രമാണ്. കുട്ടികളും അധ്യാപകരും തമ്മിലുള്ള സംവാദങ്ങളിലൂടെയും അധ്യാപകരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ക്കൂടിയും കുട്ടികളുടെ അന്വേഷണത്തിലൂടെയും കണ്ടെത്തേണ്ട ആശയങ്ങളിലേക്കും നയിക്കേണ്ട ചുമതലയാണ് പാഠപുസ്തകങ്ങള്‍ക്കുള്ളത്. ഇന്റര്‍നെറ്റിലൂടെ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ചര്‍ച്ചകളും നടപടികളും നേരിട്ട് മനസിലാക്കാന്‍ ഇന്ന് സാഹചര്യമുള്ള സ്ഥിതിക്ക് അത് ആവശ്യപ്പെട്ട് ആരെല്ലാമായിരുന്നു ഭരണഘടനാ നിര്‍മ്മാണ സഭയുടെ യോഗങ്ങളില്‍ പതിവായി അധ്യക്ഷത വഹിച്ചിരുന്നത് എന്ന് കണ്ടെത്താന്‍ കുട്ടികളോട് ആവശ്യപ്പെടുന്നതല്ലെ ഏറേ യുക്തിഭദ്രവും അഭിലഷണീയവും? ആരോക്കെ സഭയുടെ അധ്യക്ഷത വഹിച്ചു എന്ന് കുട്ടികള്‍ കണ്ടെത്തട്ടെ. ചരിത്രത്തോടൊപ്പം സാങ്കേതിക വിദ്യയും ഗണിതത്തിലെ സ്ഥിതിവിവര കണക്കിന്റെ ഉപയോഗവും ആയി. കശ്മീരിന്റെ ലയന കരാറിന്റെ കോപ്പി പാഠപുസ്തകത്തില്‍ നല്‍കിയോ, അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്ന് കണ്ടെത്തിയോ കശ്മീര്‍ ലയനം നിരുപാധികമായിരുന്നോ അല്ലയോ എന്ന് കുട്ടികള്‍ കണ്ടെത്തട്ടെ. മനപാഠത്തില്‍ നിന്നും, നീരീക്ഷണത്തിലേക്കും അപഗ്രഥനത്തിലേക്കും അങ്ങിനെ നിഗമനത്തിലേക്കും കുട്ടി എത്തുന്നതാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്ന പഠനരീതി.
18 വര്‍ഷം പഴക്കമുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി തന്നെ പുനഃ പരിശോധനയ്ക്ക് വിധേയമാക്കി എന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ചില പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ച് ഉള്‍പ്പെടുത്തുന്നതും അടക്കമുള്ള പാഠപുസ്തക നിര്‍മ്മാണത്തിലെ പോരായ്മകള്‍ കണ്ടെത്താനും കൊറോണ കാല പ്രവര്‍ത്തനം സഹായിച്ചു എന്നുള്ളതാണ് സമഗ്രമായി ഈ വിഷയത്തെ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.
ഇതേ കാലഘട്ടത്തില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ എസ്സിഇആര്ടി നടത്തിയ യുക്തിരഹിതമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്ത പ്രവര്‍ത്തനങ്ങളും നാം വിലയിരുത്തേണ്ടതാണ്. പാഠപുസ്തകത്തിലെ ചില അധ്യായങ്ങള്‍ നീക്കം ചെയ്തതിനുശേഷം ബാക്കി ഭാഗങ്ങളെ ‘ഫോക്കസ് ഏരിയ’ എന്ന ഓമന പേരിട്ടാണ് കേരളം പ്രചരിപ്പിച്ചത്. നീക്കം ചെയ്ത പാഠഭാഗങ്ങള്‍ കേരള സര്‍ക്കാരിന്റെ എസ് സിഇആര്‍ടി വെബ്സൈറ്റുകളില്‍ നിന്നു നമുക്ക് പരിശോധിക്കാവുന്നതാണ്. അവ നീക്കം ചെയ്തതാകട്ടെ ഏറെ വൈകി, പരീക്ഷയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് എന്നതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയതാണ്. കഴിഞ്ഞവര്‍ഷവും ഇത് തുടര്‍ന്നിരുന്നു എന്നുള്ളതാണ് ഏറെ വിചിത്രമായി തോന്നുന്ന കാര്യങ്ങള്‍.
കേരളത്തിലെ പ്ലസ് വണ്‍ ചരിത്രപാഠപുസ്തകങ്ങളില്‍ നിന്നു ‘പൗരാണിക ഗോത്ര സമൂഹങ്ങള്‍’ ‘തദ്ദേശീയ ജനതയുടെ ഉന്മൂലനം’ തുടങ്ങിയ പാഠഭാഗങ്ങള്‍ പൂര്‍ണമായും; ഇപ്രകാരം പൊളിറ്റിക്കല്‍ സയന്‍സിലെ ‘ഡെവലപ്മെന്റ്’, സാമ്പത്തിക ശാസ്ത്രത്തിലെ ‘ഇന്ത്യന്‍ എക്കണോമി ഓണ്‍ ദി ഈവ് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, മെഷേഴ്സ് ഓഫ് ഡിസ്പേഴ്സണ്‍’ എന്നിവയും പൂര്‍ണ്ണമായി ഒഴിവാക്കിയ പാഠഭാഗങ്ങളാണ്. ജീവശാസ്ത്രത്തില്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍പ്ലാന്റ്സ്, മിനറല്‍ ന്യൂട്രീഷ്യന്‍, ഡൈജഷന് ആന്റ് അബ്സോര്‍പ്ഷന്‍, റിപ്രൊഡക്ഷന്‍ ഇന്‍ ഓര്‍ഗാനിസം, എന്‍ ഹാന്‍സ്മെന്റ് ഇന്‍ ഫുഡ് പ്രൊഡക്ഷന്‍, എന്‍വയോണ്‍മെന്റ് ഇഷ്യൂസ് എന്നീ പാഠഭാഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. രണ്ടാം വര്‍ഷ രസതന്ത്രത്തിലെ 5, 6, 7, 15, 16 എന്നീ യൂണിറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കിയവയാണ്. രണ്ടാംവര്‍ഷ ചരിത്രപാഠപുസ്തകം പരിശോധിച്ചാല്‍ 5, 8, 10, 12, 15 എന്നീ അധ്യായങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ എട്ടാം അധ്യായം കര്‍ഷകര്‍ ഭൂപ്രഭുക്കള്‍, രാജാക്കന്മാര് എന്ന മുഗള്‍ കാലഘട്ടത്തെ കുറിച്ചുള്ള ഭാഗമാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പതിനഞ്ചാമത്തെ പാഠഭാഗം ഫ്രെയിമിംഗ് ഓഫ് കോണ്‍സ്റ്റിറ്റിയൂഷന്‍-ഭരണഘടനാ നിര്‍മ്മാണം എന്നതാണ് എന്നതും ശ്രദ്ധേയമാണ്.
18 വര്‍ഷം പിന്നിട്ട പാഠപുസ്തകങ്ങളില്‍ കാലഘട്ടത്തിന്റെ ആവശ്യത്തിനും പുതിയ നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് പാഠ്യപദ്ധതിയില്‍ ചെറിയ മാറ്റങ്ങളും പരിഷ്കരണങ്ങളും കൊണ്ടുവരുന്നതിനെ കുറിച്ച് വിവാദമാക്കുന്നതിനേക്കാള്‍ ഉത്തമം, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതും പൊതു ചര്‍ച്ചയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിശോധിക്കുകയും എന്തെങ്കിലും നിര്‍ദേശം ഉണ്ടെങ്കില്‍ അത് സമയപരിമിതിക്കുള്ളില്‍ നല്‍കുകയുമാണ്. ചരിത്ര പഠനം രാജാക്കന്മാരുടെ വംശാവലി പഠിക്കുന്നതല്ല എന്നും സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ മേഖലയില്‍ വ്യാപരിച്ച സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുന്നതും അതിന്റെ പ്രേരണാശക്തികളെക്കുറിച്ച് വിലയിരുത്തുന്നതുമാണെന്ന് പ്രസംഗിച്ചു നടക്കുന്ന ഇടതുബുദ്ധിജീവികളെങ്കിലും ഇത്തരം വിഷയങ്ങളില്‍ ഇടതുസഹയാത്രികരും ഇടതു സര്‍ക്കാരുകളും എടുക്കുന്ന നിലപാടുകളെ തിരുത്താന്‍ മുന്നോട്ടുവരേണ്ടത് ആവശ്യമാണ്.
(അവസാനിച്ചു)
(വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സഹസംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: