Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്ദേഭാരതിന് എതിരെ വികസന വിരോധികള്‍

ഒരു വന്ദേഭാരത് തന്നത് വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവരികയുണ്ടായി. ഇതിനു പിന്നാലെയാണ് മലപ്പുറം ജില്ലയില്‍ ഈ ട്രെയിനിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്ക് അഴിമതി നടത്താനും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും കഴിയാത്ത ഒരു വികസനത്തെയും അനുകൂലിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമുള്ള പരസ്യപ്രഖ്യാപനമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 3, 2023, 05:00 am IST
in Editorial

ആധുനിക വികസനത്തിന്റെ അതിവേഗ പ്രതീകമായ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ മലപ്പുറം ജില്ലയിലെ തിരൂര്‍-തിരുനാവായ സ്റ്റേഷനുകള്‍ക്കിടയില്‍ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞ സംഭവം കേരളത്തില്‍ നിലനില്‍ക്കുന്ന സങ്കുചിത രാഷ്‌ട്രീയത്തിലേക്കും വികസനവിരോധത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. യാത്രക്കാര്‍ക്ക് പരിക്കുമൊന്നുമില്ലെങ്കിലും ട്രെയിനിന്റെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ പറ്റി. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ആര്‍പിഎഫ് സംഘം കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അറിയിക്കുകയുണ്ടായി. വന്ദേഭാരതിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ മുസ്ലിംലീഗിന്റെയും മറ്റും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ ശക്തികള്‍ തന്നെയാവും ട്രെയിനിനു നേരെ കല്ലെറിഞ്ഞതെന്ന് ചിന്തിച്ചുപോവുക സ്വാഭാവികമാണ്. ആരാണ് ഇത് ചെയ്തതെന്ന് അന്വേഷിച്ച് കണ്ടെത്തി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാത്ത തരത്തില്‍ മാതൃകാപരമായി ശിക്ഷിക്കട്ടെ. എന്നാല്‍ വന്ദേഭാരത് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇങ്ങനെയൊരു  ദുഷ്പ്രവൃത്തി ഉണ്ടായതിനു പിന്നിലെ സാഹചര്യവും രാഷ്‌ട്രീയ ഗൂഢാലോചനയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വമൊന്നുമില്ലെന്ന് പറഞ്ഞൊഴിയാന്‍ ഇതിനു പിന്നിലെ കുത്സിത ശക്തികള്‍ ശ്രമിക്കുമെങ്കിലും അവരെ അങ്ങനെ വെറുതെ വിടാന്‍ പാടില്ല. തങ്ങളുടെ പ്രതിച്ഛായ  നശിപ്പിക്കാന്‍ മറ്റു ചിലര്‍ ചെയ്തതാണെന്ന പ്രചാരണവും ഇവര്‍ നടത്തിയേക്കും. മുഖംമൂടി വലിച്ചുകീറി ഇക്കൂട്ടരുടെ വികൃതമുഖം   ജനങ്ങളെ കാണിക്കണം. ആര്‍പിഎഫ് ഇക്കാര്യത്തില്‍  പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ കുറ്റവാളികളെ കണ്ടെത്തുന്നതില്‍ കേരളാ പോലീസില്‍ നിന്ന് കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യം ആധുനിക വികസനത്തിന്റെ പാതയിലേക്ക് പ്രവേശിച്ചതിന്റെ സാക്ഷ്യപത്രമാണ് വിവിധ സംസ്ഥാനങ്ങളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍. ബ്രിട്ടീഷുകാര്‍ അവരുടെ ആവശ്യത്തിനു വേണ്ടി കൊണ്ടുവന്നതാണെങ്കിലും പില്‍ക്കാലത്ത് ജനജീവിതത്തിന്റെ ചാലകശക്തിയായി തീവണ്ടി ഗതാഗതം മാറുകയായിരുന്നു. എന്നാല്‍ വളരെ സാവധാനത്തിലാണ് രാജ്യത്തെ റെയില്‍വേ വികസനം സംഭവിച്ചത്. ആര് ഭരിച്ചപ്പോഴും പരാതികള്‍ മാത്രമായിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദീര്‍ഘദൂര ട്രെയിനുകളിലെ യാത്ര ദുഃസഹമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളും തീവണ്ടികളും ഒരുപോലെ വൃത്തിഹീനവും.  മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലോടുന്ന ട്രെയിനുകളിലെ സൗകര്യം വളരെ പരിമിതമായിരുന്നു. ഇക്കാരണങ്ങള്‍കൊണ്ട് വലിയൊരു വിഭാഗം ജനങ്ങള്‍ യാത്ര ഒഴിവാക്കി. ഇതിനൊക്കെ മാറ്റം വന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ്. യാത്രക്കാര്‍ക്ക് മൂക്കുപൊത്താതെ റെയില്‍വേ സ്റ്റേഷനുകളില്‍ തങ്ങാന്‍ കഴിഞ്ഞു. ട്രെയിന്‍ യാത്ര ചെയ്യുന്ന ഓരോരുത്തരുടെയും നേരനുഭവമാണിത്. വന്ദേഭാരതിന്റെ വരവോടെ ലോകോത്തര നിലവാരത്തിലേക്ക് ട്രെയിന്‍ യാത്ര മാറിയിരിക്കുകയാണ്. പഴഞ്ചന്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു ശീലിച്ചവര്‍ക്ക് വന്ദേഭാരതിലെ സഞ്ചാരം പുതിയൊരു അനുഭവമാണ്. ഇത്രവേഗം ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചതല്ല. എത്തേണ്ടിടങ്ങളില്‍ യഥാസമയം എല്ലാവിധ സൗകര്യങ്ങളോടെയും യാത്ര ചെയ്ത് എത്തിച്ചേരാന്‍ സഹായിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിനെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫഌഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിനൊപ്പം കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്കും തിരിച്ചും സഞ്ചരിച്ചത് മലയാളികളുടെ മനസ്സാണ്. ആദ്യ യാത്രയില്‍ പങ്കാളികളാവാന്‍ അവര്‍ പരസ്പരം മത്സരിക്കുകയായിരുന്നു. വികസനത്തിന് മതവും രാഷ്‌ട്രീയവുമൊന്നുമില്ലെന്ന് കേരളത്തിലെ പരമ്പരാഗത രാഷ്‌ട്രീയക്കാര്‍ അമ്പരപ്പോടെ തിരിച്ചറിഞ്ഞു. മനസ്സില്ലാമനസ്സോടെ അവര്‍ വന്ദേഭാരതിനെ അനുകൂലിച്ചെങ്കിലും തീരെ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. കാരണം ഈ വികസനം കൊണ്ടുവന്നിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയും മോദിയുമാണ്. രണ്ടാമതായി ഇത്രവേഗം ഇത് കേരളത്തില്‍ സംഭവിക്കുമെന്ന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷം കരുതിയില്ല. ജനവിരുദ്ധ പദ്ധതിയായ സില്‍വര്‍ ലൈനാണ് വേണ്ടതെന്ന് സിപിഎം പ്രചാണം നടത്തിയപ്പോള്‍, ഉദ്ഘാടന ഓട്ടത്തില്‍ ഷൊര്‍ണൂരിലെത്തിയ വന്ദേഭാരതില്‍ പാലക്കാട് എംപി ശ്രീകണ്ഠന്റെ ചിത്രം പതിപ്പിച്ച് വികൃതമാക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ അനുവദിച്ചത് ആഘോഷിക്കുകയായിരുന്നുവത്രേ. ഉത്തരവാദിത്വം കയ്യൊഴിയാന്‍ എംപി ശ്രമിച്ചെങ്കിലും ഇതിനെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. ഏറ്റവുമൊടുവില്‍ ഒരു വന്ദേഭാരത് തന്നത് വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവരികയുണ്ടായി. ഇതിനു പിന്നാലെയാണ് മലപ്പുറം ജില്ലയില്‍ ഈ ട്രെയിനിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്ക് അഴിമതി നടത്താനും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും കഴിയാത്ത ഒരു വികസനത്തെയും അനുകൂലിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമുള്ള പരസ്യപ്രഖ്യാപനമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Tags: keralaപ്രതിപക്ഷംവന്ദേ ഭാരത് ട്രെയിന്‍വികസന വിരോധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.