തിരുവനന്തപുരം: മത തീവ്രവാദ സംഘടനകളുടെ കെണിയില്‍നിന്ന് ബോധവല്‍ക്കരണത്തിലൂടെ കേരള പൊലീസ് ഇതുവരെ രക്ഷിച്ചത് 550 യുവാക്കളെ എന്നതായിരുന്നു 2021 സെപ്റ്റമ്പര്‍ 24 ലെ ദേശാഭിമാനിയിലെ പ്രധാനവാര്‍ത്ത.സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വത്തിലുള്ള ‘ഡീ റാഡിക്കലൈസേഷന്’ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും യുവാക്കളെ തീവ്രവാദ ആശയങ്ങളില്‍നിന്ന് മോചിപ്പിച്ചതെന്നായിരുന്നു ആനപ്പുറം റഷീദ് എഴുതിയ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.കൗണ്ടര്‍ റാഡിക്കലൈസേഷനിലൂടെ 1,60,000 യുവാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയതായാണ് ഇന്റലിജന്‍സ് കണക്ക് വാര്‍ത്തയിലുണ്ടായിരുന്നു. ഐഎസിലേക്ക് കണ്ണൂരില്‍ നിന്നടക്കം യുവാക്കള്‍ പോയ കാര്യവും വാര്‍ത്തിലുണ്ട്.
തീവ്രവാദ കെണിയില്‍നിന്ന് യുവാക്കളെ രക്ഷിച്ചതില്‍ അഭിമാനം കൊണ്ട പത്രം , സിനിമയില്‍ കേരളത്തില്‍ നിന്ന് യുവാക്കള്‍ പോയത് വന്നപ്പോള്‍ കലിതുള്ളുകയാണ്
2021 സെപ്റ്റമ്പര്‍ 24 ലെ ദേശാഭിമാനി വാര്‍ത്ത
ഡീ റാഡിക്കലൈസേഷന്: തീവ്രവാദത്തില്‍നിന്ന്
ഇന്റലിജന്‍സ് രക്ഷിച്ചത് 550 യുവാക്കളെ
തിരുവനന്തപുരം ; മത തീവ്രവാദ സംഘടനകളുടെ കെണിയില്‍നിന്ന് ബോധവല്‍ക്കരണത്തിലൂടെ കേരള പൊലീസ് ഇതുവരെ രക്ഷിച്ചത് 550 യുവാക്കളെ. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വത്തിലുള്ള ‘ഡീ റാഡിക്കലൈസേഷന്’ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും യുവാക്കളെ തീവ്രവാദ ആശയങ്ങളില്‍നിന്ന് മോചിപ്പിച്ചത്.
വാട്സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകള്‍ നിരീക്ഷിച്ച് തീവ്രവാദ സംഘടനകളില്‍ ആകൃഷ്ടരായ യുവാക്കളെ കണ്ടെത്തി ബോധവല്‍ക്കരിക്കുകയായിരുന്നു. ഇതിനായി എസ്എസ്ബി ആസ്ഥാനത്ത് ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗത്തിലെ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ഇന്റലിജന്‍സ് സംഘംതന്നെയുണ്ട്.കെണിയില്‍പ്പെട്ട യുവാക്കളില്‍ കൂടുതലും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണ്. വീടുകളിലെത്തി രഹസ്യമായാണ് ബോധവല്‍ക്കരണം.
മതപരമായി അറിവുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. മോചിക്കപ്പെട്ടവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നു.2018ലാണ് കേരള പൊലീസ് ‘ഡീ റാഡിക്കലൈസേഷന്’ പദ്ധതി ആരംഭിച്ചത്. ഐഎസിലേക്ക് കണ്ണൂരില്‍ നിന്നടക്കം ഏതാനും യുവാക്കള്‍ പോയ സമയമായിരുന്നത്.
ഇതിന് നേതൃത്വം നല്കിയവര് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് കണ്ടെത്തി. ഇതോടെയാണ് ‘ഡീ റാഡിക്കലൈസേഷന്’ പദ്ധതി ആരംഭിച്ചത്.2018ല്‍ ആരംഭിച്ച കൗണ്ടര്‍ റാഡിക്കലൈസേഷനിലൂടെ 1,60,000 യുവാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയതായാണ് ഇന്റലിജന്‍സ് കണക്ക്.
കോവിഡ് കാലത്ത് നിലച്ച പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: