മലപ്പുറം : വന്ദേഭാരത് ട്രെയിനിന് നേരെ ഇന്നലെ കല്ലേറുണ്ടായത് തിരൂര്‍ എത്തും മുന്നേയെന്ന് പോലീസ്. തിരുന്നാവായ്ക്ക് ശേഷം തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.
തിങ്കളാഴ്ചാണ് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ തിരൂര്‍ പോലീസും, റെയില്‍വേ പോലീസും അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ കല്ലേറ് ഉണ്ടായത് സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് ഇത്. അന്വേഷണം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്.
സര്‍വീസ് ആരംഭിച്ച അന്ന് വന്ദേഭാരത് ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ ട്രെയിനിന്റെ ചില്ലുകളില്‍ വി.കെ. ശ്രീകണ്ഠന് എംപിയുടെ ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രെയിന്‍ നേരെ അടുത്ത ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം ട്രെയിനിനു സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പിന്നാലെ റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: