Categories: Cricket

ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം; ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതായത് 121 റേറ്റിംഗ് പോയിന്റോടെ

ഇന്ത്യ 121 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, 116 റേറ്റിംഗാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. അതേസമയം 114 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളും നേടി.

Published by

ന്യൂദല്‍ഹി: വാര്‍ഷിക ടെസ്റ്റ് റാങ്കിംഗ് അപ്‌ഡേറ്റില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ഒന്നാമതായി രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 15 മാസം നീണ്ട ഓസീസ് മുന്നേറ്റത്തിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യ 121 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, 116 റേറ്റിംഗാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. അതേസമയം 114 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളും നേടി. വാര്‍ഷിക റാങ്കിംഗ് വരുന്നതിന് മുമ്പ് ഓസീസ് 122 പോയിന്റുമായി ഒന്നും ഇന്ത്യ 119 പോയിന്റുമായി രണ്ടും സ്ഥാനങ്ങളിലായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക