ലക്നൗ : ഐ പി എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഗൗതം ഗംഭീര്‍, വിരാട് കോഹ് ലി, നവീന്‍ ഉള് ഹക്ക് എന്നിവര്‍ക്കെതിരെ ബി സി സി ഐയുടെ നടപടി. കഴിഞ്ഞ ദിവസം നടന്ന ലക്നൗ സൂപ്പര്‍ ജയന്റ്സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സര ശേഷം മൈതാനത്ത് വാക്കേറ്റം നടത്തിയതിനാണ് പിഴയിട്ടത്.
ഗംഭീറിനും കോഹ ലിക്കും മത്സരതുകയുടെ 100 ശതമാനമാണ് പിഴ. നവീന്‍ ഉള് ഹക്കിന് മത്സരതുകയുടെ 50 ശതമാനമാണ് പിഴയിട്ടത്. ലക്നൗ സൂപ്പര്‍ ജയന്റ്സ് ഉപദേശകനാണ് ഗൗതം ഗംഭീര്‍.റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്ററാണ് കോഹ ലി.
ലക്നൗ സൂപ്പര്‍ ജയന്റ്സ് മറുപടി ബാറ്റിംഗ് തുടരവെ തന്നെ 17ാം ഓവറില്‍ കോഹ് ലി അമിത് മിശ്ര, നവീന്‍ ഉള് ഹക്ക് എന്നിവരുമായി വാഗ്വാദം ആരംഭിച്ചിരുന്നു.ഇത് കളി തീരും തീര്‍ന്നിട്ടും തുടരുകയായിരുന്നു.
മുമ്പ് ബംഗളുരുവില്‍ മത്സരം ജയിച്ച ശേഷം ഗൗതം ഗംഭീര്‍ ആഘോഷം നടത്തിയതിന് സമാനമായാണ് വിരാട് കോഹ ലി ആഘോഷം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: