ന്യൂദല്‍ഹി : കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് നിയമ വിരുദ്ധമായി പുനര്‍നിയമനം നല്‍കിയെന്ന് ആരോപിച്ച് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് ജൂലൈ 11 ലേക്കാണ് മാറ്റിയത്. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുനര്‍നിയമനം നല്‍കിയത്. അതിനാല്‍ വിസി നിയമനം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: