തിരുവനന്തപുരം: ഐഎ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍. എഐ ക്യാമറ കരാറില്‍ ഉള്‍പ്പെട്ട പ്രസാഡിയോ ടെക്‌നോളജീസിന്റെ ഡയറക്റ്റര്‍ രാംജിത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ കിരണിന്റെ ഭാര്യ ദീപയുടെ പിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്നും ശോഭ പറഞ്ഞു. രാംജിത്തിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരിന്റെ പലകരാറുകളും സ്വന്തമാക്കുന്നത് പ്രകാശ് ബാബു ആണെന്നും ശോഭ. കേരളത്തിന്റെ പ്രതിപക്ഷ നേതാക്കള്‍ ഇദ്ദേഹം പേര് പറയാതിരിക്കുന്നത് സര്‍ക്കാരിനെ സഹായിക്കാനാണെന്നും ശോഭ. തീവെട്ടിക്കൊള്ളയാണ് എഐ ഇടപാടിലൂടെ നടന്നതെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്നും ശോഭ.
നേരത്തേ, ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എന്നിവരും കണ്ണൂര്‍ കേന്ദ്രീകരിച്ചു നടന്ന വന്‍ തട്ടിപ്പാണ് എഐ ക്യാറ ഇടപാടെന്ന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക