തിരുവനന്തപുരം; കേരള രാജ്ഭവൻ മഹാരാഷ്ട്ര ദിനവും ഗുജറാത്ത് ദിനവും ആഘോഷിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള ഗുജറാത്തി സമാജത്തിലെയും മറാഠി മണ്ഡലിലെയും അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.
രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.
ഗുജറാത്തി, മറാത്തി ഭാഷകളിലെ ഗാനാലാപനം , ഗർബ, ദാൻഡിയ നൃത്തവും അംഗങ്ങൾ അവതരിപ്പിച്ചു. അവർക്കൊപ്പം ഗവർണറും ചുവടുവച്ചു. പഞ്ചാരിമേളക്കക്കാർക്കൊപ്പം അതിഥികളെ സ്വീകരിക്കാനും ഗവർണർ വന്നു.
രാജ്യത്തെ ഓരോ സംസ്ഥാനത്തിന്റെയും സ്ഥാപകദിനം എല്ലാ രാജ് ഭവനിലും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: