കോട്ടയം: ഏതു ഗര്‍ഭത്തിനും ഉത്തരവാദി ”ഞമ്മളാണ്” എന്ന് പറഞ് അഭിമാനം കൊള്ളുന്ന എട്ടുകാലി മമ്മുഞ്ഞിനെ അനുസ്മരിപ്പിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പുമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി . നരേന്ദ്ര മോദി സര്‍ക്കാര്‍ രചിച്ച പുതു ചരിത്രമാണ് കേരളത്തിലെ ദേശീയ പാതാ വികസനം. 1027 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള 16 ദേശീയ പാതാ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ അതിനെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തി സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയ പ്രമുഖന്മാര്ക്കും അവരുടെ ബിനാമികള്‍ക്കും നഷ്ടപെടുന്ന കയ്യേറ്റ ഭൂമികളും അനധികൃത നിര്‍മ്മാണങ്ങളും സംരക്ഷിക്കുന്നതിന് ദേശീയ പാത വികസനം അട്ടിമറിക്കുന്നതിന് ശ്രമിച്ച വരാണ് ഇടതുപക്ഷ സര്‍ക്കാര്‍’
790 കോടി രൂപ മുതല്‍മുടക്കില്‍ ദേശീയ പാത അതോറിറ്റി കൊച്ചി -മൂന്നാര്‍ -തേനി ഇടനാഴിക്കുവേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുണ്ടന്നൂര്‍ മുതല്‍ ആരംഭിച്ച ദേശീയപാതയുടെ മുതല്‍ മുടക്ക് ഏതാണ്ട് മൂവായിരം കോടി വരുമെന്നാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് എന്നാല്‍ അതിലധികം റോഡ് വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കി. .
മന്ത്രി മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പും ചെയ്യുന്ന വികസനം അരികൊമ്പനിലൂടെ ലോകം കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ പച്ച കള്ളം എഴുതി വിട്ട് സ്വയം വിഡ്ഢിയാണ് എന്ന് തെളിയിക്കുന്ന മന്ത്രി ശിവന് കുട്ടി സോഷ്യല്‍ മീഡിയയില്‍ റോഡിനൊപ്പം പങ്കുവെക്കേണ്ട ചിത്രം കേന്ദ്രമന്ത്രി നിധിന് ഗഡ്ഗരി കൊച്ചി -ധനുഷ്കോടി ദേശീയ പാതയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോത്തെ ചിത്രമാണ്.
എവിടെയെങ്കിലും ഒരു ഗര്്ഭമുണ്ടായാല് ” അത് ഞമ്മളാണ് ” എന്ന് ഉത്തരവാദിത്തം ഏല്ക്കുന്ന ബഷീറിന്റെ എട്ടുകാലി മമ്മുഞ്ഞിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കാഴ്ചവെക്കുന്നത് എവിടൊക്കെ ദേശീയ പാത പൂര്‍ത്തിയായി വരുന്നോ അവിടൊക്കെ മഞ്ഞ ഹെല്‍മെറ്റ് ധരിച്ച ഒരു ഫ്ലെക്സ് കാണാന്‍ സാധിക്കും ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തമ്മിലുള്ള ധാരണ കേന്ദ്രം 75 ശതമാനവും സംസ്ഥാനം 25 ശതമാനവും വഹിക്കും എന്നായിരുന്നു എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാരിനെയും മലയാളികളെയും കാലുവാരി 25 ശതമാനം വഹിക്കാന്‍ സാധിക്കില്ലന്ന് കേന്ദ്രത്തെ രഹസ്യമായി അറിയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്.
കഴക്കൂട്ടം ആകാശ പാത നിര്‍മ്മാണ ഉദ്ഘാടനത്തിനായി നിധിന് ഗഡ്ഗരി തിരുവന്തപുരത്ത് എത്തിയപ്പോള്‍ സംസ്ഥാനം 25 ശതമാനം വഹിക്കാമെന്ന ഉറപ്പില്‍ നിന്ന് കേരളം പിന്മാറിയതായി കേന്ദ്ര സഹമന്ത്രി വീ മുരളീധരനും മുഖ്യമന്ത്രിയും ജനപ്രതി നിധികളും ഉള്ള വേദിയില്‍ പറഞ്ഞത് അരിയാഹാരം കഴിക്കുന്നവര്‍ ആരും മറക്കില്ല.
കൊച്ചി ധനുഷ്കോടി ദേശീയ പാതയ്ക്ക് ആദ്യനാളുകളില്‍ തുരങ്കം വെച്ചത് പൊതുമരാമത്തു വകുപ്പും വനംവകുപ്പുമാണ്.ഏതാണ്ട് നാലുമാസം പദ്ധതി വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് കൊച്ചി ധനുഷ്കോടി ഇടനാഴിക്ക് പ്രത്യേകമായി 435 കോടി അനുവദിച്ചതും കേന്ദ്ര സര്‍ക്കാരാണ് നിലവില്‍ ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ നിര്‍മ്മാണ ചുമതല മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നത് .മൂന്നാര്‍ തേനി ദേശീയ പാതയില്‍ നിന്നും നിര്‍മ്മാണ സമയത്തു പൊട്ടിച്ചു മാറ്റിയ 100 കോടി രൂപയില്‍ അധികം മൂല്യം വരുന്ന പാറകള്‍ ആര് കൊണ്ടുപോയി എന്നാണ് മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും പൊതുമരാമത്തു വകുപ്പും ഉത്തരം നല്‍കേണ്ടത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: