ന്യൂദല്‍ഹി : ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ സുപ്രിം കോടതിയെ അറിയിച്ചു. 418 ബാറുകള്‍ അനുവദിക്കാന്‍ അഞ്ച് കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ആരോപണമുയര്‍ന്നത്.
രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍, ജോസ് കെ. മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കെ.എം. മാണിക്കെതിരെ അന്വേഷണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ധനകാര്യ മന്ത്രി ആയിരുന്ന കെ.എം. മാണിക്ക് 2014ല്‍ ഒരു കോടി രൂപ കോഴ നല്‍കിയെന്നാണ് ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന് അധ്യക്ഷന്‍ ബിജു രമേശ് ആരോപിച്ചത്. അഞ്ച് കോടിയാണ് കെ.എം. മാണി ആവശ്യപ്പെട്ടത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
ബാര്‍ ലൈസന്‍സുകള്‍ പുതുക്കാന്‍ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ഒരു കോടി രൂപ വീതം നല്‍കിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാര്‍ 25 ലക്ഷം രൂപ വാങ്ങിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: