ന്യൂദല്‍ഹി: വീണ്ടും ഒരുമിക്കാന്‍ സാധ്യത ഒട്ടുമില്ലെങ്കില്‍ വിവാഹമോചനത്തിന് അനുവാദം നല്കാന് സുപ്രീം കോടതിക്ക് അധികാരമുണ്ടെന്ന് പരമോന്നത കോടതി.
ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള അധികാരം ഈ സാഹചര്യത്തില്‍ വിനിയോഗിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഹിന്ദു വിവാഹ നിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്ന ആറുമാസത്തെ കാലാവധി ഒഴിവാക്കാമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13ബി പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍ബന്ധിത കാലയളവിനായി കാത്തിരിക്കാതെയും കുടുംബ കോടതികളിലേക്ക് നിര്‍ദ്ദേശിക്കാതെയും കക്ഷികള്‍ക്ക് ഇരുവര്‍ക്കം സമ്മതമാണെങ്കില്‍ വിവാഹംബന്ധം വേര്‍പെടുത്താന്‍ അനുവദിക്കണമെന്ന ഒരു കൂട്ടം ഹരജികളിലാണ് വിധി.
അനുച്ഛേദം 142 പ്രകാരം സുപ്രീം കോടതിക്ക് മുമ്പാകെയുളള ഏത് വിഷയത്തിലും സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവുകള്‍ പാസാക്കാന്‍ പരമോന്നത കോടതിക്ക് കഴിയും. അഞ്ച് വര്‍ഷം മുമ്പ് 2016 ജൂണ്‍ 29 ന് ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിംഗ്, ആര് ഭാനുമതി (ഇരുവരും വിരമിച്ചവര്‍) എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തത്.
വാദം കേട്ട ശേഷം 2022 സെപതംബര്‍ 29ന് ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: