ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ചക്കക്കൊമ്പന് ഉള്‍പ്പെടെയുള്ള ആനകള്‍ പ്രദേശവാസിയുടെ വീട് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്കൂളിന് സമീപമുള്ള രാജന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം.
അരിക്കൊമ്പനെ പിടികൂടിയതിന് പിന്നാലെ ഒരു കൂട്ടം പിടിയാനകളും കുട്ടികളും സ്ഥലത്തെത്തുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതേ ആനക്കൂട്ടമാണ് രാജന്റെ വീട് തകര്‍ത്തത്. അരിക്കൊമ്പനെ പ്രദേശത്ത് മാറ്റിയതോടെ മറ്റ് കാട്ടാനകള്‍ അക്രമകാരികളായെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം വന്യജീവിശല്ല്യം നിയന്ത്രിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചത് കൊണ്ട് മാത്രം എല്ലാ പ്രശ്നവും തീരില്ല. മറ്റ് വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും ശശീന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: