ദുബയ്: ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡിയായി സാത്വിക് സായിരാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. ഫൈനലില്‍ മലേഷ്യന്‍ എട്ടാം സീഡായ ഓങ് യ്യൂ സിന്, ടിയോ ഈ യി എന്നിവരെ മൂന്നു ഗയിം നിണ്ട ( 16-21, 21-17, 21-19 )മത്സരത്തിലാണ് പരാജയപ്പെടുത്തിയത്.
1965ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഡബിള്‍സ് സഖ്യം ഏഷ്യ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരേയും അഭിനന്ദിച്ചു. ചരിത്രം രചിച്ചതിന് സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും ഓര്‍ത്ത് അഭിമാനിക്കുന്നന്നതായി മോദി ട്വീറ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: