Categories: Football

വനിതാ ലീഗില്‍ ഗോകുലം ഒന്നാമത്

ഇന്ത്യന്‍ വനിതാ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ഗ്രൂപ് 'എ'യില്‍ ഒന്നാം സ്ഥാനത്ത്. സ്പോര്‍ട്സ് ഒഡിഷയെ 8-1നാണ് ഗോകുലം തോല്‍പിച്ചത്. നേപ്പാള്‍ താരം സബിത്ര ഭണ്ഡാരി ഗോകുലത്തിനായി 4 ഗോള്‍ നേടി.

Published by

അഹമ്മദാബാദ്: ഇന്ത്യന്‍ വനിതാ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ഗ്രൂപ്  ‘എ’യില്‍ ഒന്നാം സ്ഥാനത്ത്. സ്പോര്‍ട്സ് ഒഡിഷയെ 8-1നാണ് ഗോകുലം തോല്‍പിച്ചത്. നേപ്പാള്‍ താരം സബിത്ര ഭണ്ഡാരി ഗോകുലത്തിനായി 4 ഗോള്‍ നേടി.

ഈസ്റ്റ് ബംഗാളിനെതിരെ അഞ്ചു ഗോള്‍ നേടിയ സബിത്രയുടെ സമ്പാദ്യം രണ്ടു കളികളില്‍ ഒമ്പതായി.  ഘാന താരം വിവിയന്‍ അഡ്ജെയ് (രണ്ട്), ക്യാപ്റ്റന്‍ ഡാംഗ്മെയ് ഗ്രേസും ഹേമം ഷില്‍കി ദേവിയും ഓരോ ഗോളും അടിച്ച് ഒഡിഷക്കാരുടെ പതനം പൂര്‍ണമാക്കി. വിവിയനാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by