കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ ദുര്‍ഗാദത്ത പുരസ്കാരത്തിന് നിരൂപകന് ഡോ. പി. ശിവപ്രസാദ് അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 13,14 തീയതികളില്‍ പാലക്കാട് നടക്കുന്ന തപസ്യ വാര്‍ഷിക സമ്മേളനത്തില്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.കെ. ഗോപാലകൃഷ്ന് പു
രസ്കാരം സമ്മാനിക്കും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, കവിയും നിരൂപകനുമായ കല്ലറ അജയന്, മാധ്യമപ്രവര്ത്തകന് മുരളി പാറപ്പുറം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പ്രതിഭാശാലികളായ യുവ എഴുത്തുകാര്‍ക്ക് കവിയും പണ്ഡിതനുമായിരുന്ന ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ സ്മരണയ്ക്കായി നല്‍കുന്നതാണ് ഈ പുരസ്കാരം. മൗലികമായ കാഴ്ചപ്പാടില്‍ മലയാള സാഹിത്യത്തെ വിമര്‍ശന വിധേയമാക്കുന്ന ഡോ. പി. ശിവപ്രസാദ് പ്രതിവായനകള്‍, കവിതയുടെ രാഷ്ട്രതന്ത്രം, ദേശീയതയുടെ അടയാളം എന്നിവയടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
സുഭാഷ് ചന്ദ്രന്, ലോപ, ജോണ്‍ ഡിറ്റോ, ഡോ. എ.എം. ഉണ്ണികൃഷ്ണന്, പ്രശാന്ത് നാരായണന്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, ശ്രീകാന്ത് കോട്ടയ്ക്കല്‍, അശ്വതി ശശിധരന്, ആര്യാംബിക, പ്രശാന്ത് ബാബു കൈതപ്രം എന്നിവര്‍ക്കാണ് മുന്‍കാലത്ത് ദുര്‍ഗാദത്ത പുരസ്കാരം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: