ചെന്നൈ: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പരാജയം. പഞ്ചാബ് കിംഗ്സ് നാല് വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.
ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈക്ക് വേണ്ടി ദേവണ്‍ കോണ്‍വേ 52 പന്തില്‍ പുറത്താകാതെ 92 റണ്‍സ് നേടി. 16 ബൗണ്ടറിയും ഒരു സിക്സും ഇന്നിംഗ്സില്‍ ഉള്‍പ്പെടുന്നു. എം എസ് ധോണി രണ്ട് സ്കസടിച്ച് പുറത്താകാതെ 13 റണ്‍സ് നേടി
ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. ആവേശകരമായ് മതസരത്തില്‍ പഞ്ചാബ് അവസാന പന്തിലാണ് വിജയം കണ്ടത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കുകയായിരുന്നു.
ഓപ്പണര്‍ പ്രഭസിംറാന് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. 24 പന്ത്ില്‍ 42 റണ്‍സ് നേടി. ലിയാം ലിവിംഗ് സ്റ്റോണ്‍ 40 റണ്‍സെടുത്തു.
ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡേ 49 റണ്‍സ് വിട്ടു നല്കി മൂന്ന് വിക്കറ്റെടുത്തു.
രവീന്ദ്ര ജഡേജ 32 റണ്‍സ് വിട്ടു നല്കി രണ്ട് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: