ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മൂന്ന് ദിവസത്തെ മാലദ്വീപ് സന്ദര്‍ശനം മേയ് 1 മുതല്‍ മൂന്ന് വരെ. സുഹൃദ് രാജ്യങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്ക് ഒരു നിരീക്ഷണ കപ്പലും ബോട്ടും സമ്മാനിക്കും.
മാലദ്വീപ് വിദേശകാര്യ മന്ത്രി മരിയ അഹമ്മദ് ദീദിയുമായും വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദുമായും രാജ്നാഥ് സിംഗ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം സംബന്ധിച്ച് കൂടിയാലോചന ഉണ്ടാകും. നടക്കും.
മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായും രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി ദ്വീപ് രാഷ്ട്രത്തിലെ ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന അയല്‍രാജ്യങ്ങളില്‍ ഒന്നാണ് മാലദ്വീപ്. സമുദ്ര സുരക്ഷ, തീവ്രവാദം, കടല്‍ക്കൊള്ള, സംഘടിത കുറ്റകൃത്യങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയും മാലിദ്വീപും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയിലെ എല്ലാവര്ക്കും സുരക്ഷയും വളര്‍ച്ചയും എന്ന കാഴ്ചപ്പാടും അയല്‍പക്കത്തിന് ആദ്യം എന്ന ഇന്ത്യയുടെ നയവും മാലദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ നയവും ഈ മേഖലയിലെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: